കുവൈത്ത് സിറ്റി : ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ അതിജീവനത്തിന് താങ്ങും തണലുമേകുന്ന യുഎഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷം ഈദ് അല്‍ ഇത്തിഹാദിന് കുവൈത്ത് പ്രവാസി സമൂഹത്തിന്‍റെ സ്‌നേഹ സമ്മാനമായി വിഡിയോ ആല്‍ബം പുറത്തിറക്കി. ഹബീബുള്ള മുറ്റിചൂര്‍ സംവിധാനം ചെയ്ത ഈദ് അല്‍ ഇത്തിഹാദ് എന്ന ആല്‍ബം മിഷ്രിഫിലെ എക്‌സിബിഷന്‍ സെന്‍ററില്‍ ലിറ്റില്‍ വേള്‍ഡ് ഡയറക്ടര്‍ ടോണി വേഗയ്ക്കു നല്‍കി പോസ്റ്റര്‍ പ്രകാശനം ചെയ്തു.
കുവൈത്ത് ഇന്‍റര്‍നാഷനല്‍ ഫെയര്‍ ഡയറക്ടര്‍ അബ്ദുറഹ്മാൻഅല്‍നാസര്‍, അനില്‍ ചന്ദ്രന്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ മിഷ്അല്‍ മുതൈരി, അബ്ദുറഹ്മാന്‍ മീത്തല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആല്‍ബത്തിലെ അഭിനേതാക്കളെ ചടങ്ങില്‍ മൊമെന്‍റോ നല്‍കി ആദരിച്ചു. ബാപ്പു വെള്ളിപ്പറമ്പ് രചന നിര്‍വഹിച്ച ഗാനം പ്രശസ്ത ഗായകന്‍ എം എ ഗഫൂറാണ് ആലപിച്ചത്. കൊറിയോഗ്രാഫി രാജേഷ് കൊച്ചിന്‍ ഡികെ ഡാന്‍സ് ആണ് അണിയിച്ചൊരുക്കിയത്. റഹ്മാനിയ ദഫ് സംഘം രതീഷ് സിവി അമ്മാസ് ആണ് ഡിഒപി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.