മസ്കത്ത്: ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി ഒമാൻ ടീം ഇറാഖിലെത്തി. കഴിഞ്ഞ ദിവസങ്ങളിലായി ബോഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ ടീം ഊർജിത പരിശീലനത്തിലായിരുന്നു. കോച്ച് ജറോസ്ലാവ് സിൽ ഹവിയക്ക് കീഴിൽ സാങ്കേതികത, കായിക ക്ഷമത എന്നിവ വർധിപ്പിക്കുന്നതിനുള്ള പരിശീലനമായിരുന്നു പ്രധാനമായും നടന്നിരുന്നത്. ഇന്ന് രാത്രി എട്ടുമണിക്ക് ബസ് സ്റ്റേഡിയത്തിലാണ് മത്സരം.
ശക്തരായ ടീമുകളുടെ ഗ്രൂപ്പിലാണ് ഒമാൻ. അതുകൊണ്ടുതന്നെ ഇറാഖിനെതിരായ മത്സരത്തിൽ വളരെ അധികം ശ്രദ്ധിക്കണമെന്നാണ് കോച്ച് നൽകിയിരിക്കുന്ന നിർദേശം. മത്സരം കാണാൻ പോകുന്ന ഒമാൻ ആരാധകർക്ക് സൗജന്യ വിസ അനുവദിച്ചിട്ടുണ്ട്. ഇത് ബസ് സ്റ്റേഡിയത്തെ ചെഞ്ചായം അണിയിക്കുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. മത്സരം കാണാൻ ആരാധകർ ഇറാഖിലേക്ക് ഒഴുകുന്നത് ടീമിന്റെ ആത്മ വിശ്വാസം വർധിപ്പിക്കുകയും ചെയ്യും. മത്സരങ്ങൾക്കായുള്ള ഒമാൻ ടീമിനെ കോച്ച് ദിവസങ്ങൾക്കു മുമ്പേ പ്രഖ്യാപിച്ചിരുന്നു. കടുത്ത ഗ്രൂപ്പിൽ ഉൾപ്പെട്ട ഒമാന് എല്ലാ മത്സരങ്ങളും നിർണായകമായതിനാൽ ടീമിൽ പരിചയ സമ്പന്നതക്കാണ് മുൻതൂക്കം നൽകിയിരിക്കുന്നത്.
യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഈ മാസം പത്തിന് ഒമാൻ ദക്ഷിണ കൊറിയയെയും നേരിടും. മസ്കത്തിലാണ് മത്സരം. പിന്നീട് ഒക്ടോബറിലാണ് മത്സരം. ഒക്ടോബർ പത്തിന് കുവൈത്തുമായും 15ന് ജോർഡനുമായും ഏറ്റുമുട്ടും. നവംബർ 14ന് ഫലസ്തീനെതിരെയും 19ന് ഇറാഖിനെതിരെയുമാണ് തുടർന്നുള്ള മത്സരങ്ങൾ. പിന്നീട് അടുത്ത മാർച്ചിലാണ് മത്സരങ്ങൾ നടക്കുക. മാർച്ച് 20ന് കൊറിയയെയും 25ന് കുവൈത്തിനെയും നേരിടും. തുടർന്ന് ജൂൺ അഞ്ചിന് ജോർഡനുമായും പത്തിന് ഫലസ്തീനുമായും ഏറ്റുമുട്ടും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.