Breaking News

ലാപ്ടോപ്പും മൊബൈലും തെളിവായില്ലാത്തതെന്തെന്ന് കോടതി ; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ നാളെ പരിഗണിക്കാന്‍ മാറ്റി

നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേ ക്ക് മാറ്റി. വാദം നാളെ പൂര്‍ത്തിയാക്കാമെന്ന് ജഡ്ജ് അറിയിച്ചു.

കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. വാദം നാളെ പൂര്‍ത്തി യാക്കാമെന്ന് ജഡ്ജ് അറിയിച്ചു. നാളെ ഉച്ചയ്ക്ക് 1.45നാണ് കേസ് വീണ്ടും പരിഗണിക്കുക. കേസില്‍ ലാപ്ടോ പ്പും മൊബൈലും തെളിവായില്ലാത്തതെന്തെന്നും കോടതി ചോദിച്ചു.

ദിലീപിന്റെ വീട്ടിലെ സംഭാഷണം റെക്കോഡ് ചെയ്ത ടാബ് കേടായെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഈ ലാപ്ടോപ്പ് എവിടെ പോയെന്ന് ദിലീപ് കോടതിയില്‍ ചോദി ച്ചു. അനിയനും അളിയനുമൊപ്പം ഇരി ക്കുമ്പോള്‍ വീട്ടില്‍ പറഞ്ഞ കാര്യം ഗൂഢാലോചനയുടെ പരിധിയില്‍ എങ്ങനെ വരുമെന്നും റെക്കോര്‍ഡ് ചെയ്തെന്നു പറയുന്ന ബാലചന്ദ്രകുമാറിന്റെ ടാബ് എവിടെയെന്നും പ്രതിഭാഗം കോടതിയില്‍ ചോദിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേ സില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കവെയായിരുന്നു ചോദ്യം

താന്‍ ആര്‍ക്കുമെതിരെ ഗൂഡാലോചന നടത്തിയിട്ടില്ലെന്നും എന്നാല്‍ മറിച്ച് തനിക്കെതിരെയാണ് അത് സംഭവിച്ചതെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. ഒരു അന്വേഷണ ഉദ്യോഗസ്ഥനും തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ല. പുറത്തുവന്നതെല്ലാം കെട്ടിച്ചമച്ച കഥകളാണ്. കേസിന്റെ അടിസ്ഥാനം അന്വേഷണ ഉ ദ്യോഗസ്ഥന്റെ കത്ത് മാത്രമാ ണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ബാലചന്ദ്രകുമാറിന് വ്യക്തി വൈരാഗ്യമുണ്ടെന്ന് ദലീപ്

ബാലചന്ദ്ര കുമാറിന് തന്നോട് വ്യക്തി വൈരാഗ്യമുണ്ട്. സിനിമ ഒഴിവാക്കിയതിന്റെ ശത്രുതയാ ണ് ബാലചന്ദ്ര കുമാറിന് തന്നോടുള്ളതെന്ന് ദിലീപ് വ്യക്തമാക്കി. ആരോപണങ്ങള്‍ വളരെ ദു ര്‍ബലമാണെന്നും ബാലചന്ദ്രകുമാറിന്റെ മൊഴി വ്യാജമാണെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.