Home

കാമുകിമാരുമായി തര്‍ക്കം, യുവതികളില്‍ ഒരാള്‍ കടലില്‍ ചാടി ; രക്ഷിക്കാന്‍ ചാടിയ കാമുകന് ദാരുണാന്ത്യം

കടലില്‍ ചാടി ആത്മഹത്യയ്ക്ക് കാമുകിയെ രക്ഷിച്ച കാമുകന് ദാരുണാന്ത്യം.കര്‍ണാടക എളിയാര്‍പടവ് സ്വദേശിയായ ഇരുപത്തിയെട്ടുകാരന്‍ ലോയിഡ് ഡിസൂസയാണ് മരി ച്ചത്. ഒരേ സമയം രണ്ടുപേരെ പ്രണയിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കാ മുകിമാരില്‍ ഒരാള്‍ കടലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

ബംഗളൂരു: കടലില്‍ ചാടി ആത്മഹത്യയ്ക്ക് കാമുകിയെ രക്ഷിച്ച കാമുകന് ദാരുണാന്ത്യം. കര്‍ണാടക എളി യാര്‍പടവ് സ്വദേശിയായ ഇരുപത്തിയെട്ടുകാരന്‍ ലോയിഡ് ഡിസൂസയാണ് മരിച്ചത്. ഒരേ സമയം രണ്ടു പേരെ പ്രണയിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കാമുകിമാരില്‍ ഒരാള്‍ കടലില്‍ ചാടി ആത്മഹ ത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

യുവാവിന് ഒരേ സമയം, രണ്ട് യുവതികളോട് പ്രണയമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കര്‍ണാട കയിലെ സോമേശ്വറില്‍ വെള്ളിയാഴ്ചയാണ് സംഭവം. കാമുകിമാരുമായുള്ള പ്രശ്നം പറഞ്ഞുതീര്‍ക്കുന്നതി ന് രണ്ടുപേരെയും സോമേശ്വര്‍ ബീച്ചിലേക്ക് യുവാവ് വിളിച്ചുവരുത്തി. അവിടെ വച്ച് തങ്ങളെ വഞ്ചിച്ചതാ യി ആരോപിച്ച് കാമുകനുമായി യുവതികള്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായപ്പോള്‍, തന്നെ യ ല്ലാതെ മറ്റാരെയും പ്രണയിക്കാന്‍ അനുവദിക്കില്ലെന്നും വഞ്ചന അസഹനീയമാണെന്നും പറഞ്ഞ് ഒരു യുവതി കടലിലേയ്ക്ക് ചാടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

യുവതിയെ രക്ഷിക്കാന്‍ കടലില്‍ ചാടിയപ്പോഴാണ് യുവാവ് അപകടത്തില്‍പ്പെട്ടത്.യുവതിയെ രക്ഷിച്ച ശേഷം യുവാവ് മരണത്തിന് കീഴടങ്ങി. തിരമാലയില്‍പ്പെട്ട യുവാവിന്റെതല പാറയില്‍ ഇടിക്കുകയായി രുന്നു. അപകടം കണ്ട നാട്ടുകാര്‍ യുവാവിനെ ഉടന്‍ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോ ഴേയ്ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആ ശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.

ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ലോയിഡ് കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് നാട്ടിലെത്തിയത്.അതിന് ശേഷമാണ് ഇയാള്‍ രണ്ട് പെണ്‍കുട്ടികളുമായി പ്രണയത്തിലായതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവ ത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

6 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.