Home

ലതാ മങ്കേഷ്‌കറുടെ നിര്യാണം: രാജ്യത്ത് രണ്ട് ദിവസം ദു:ഖാചകരണം, രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശേചിച്ച് ; ഹൃദയം കീഴടക്കിയ സംഗീതജ്ഞയെന്ന് മുഖ്യമന്ത്രി

ഗായിക ലതാ മങ്കേഷ്‌കറുടെ നിര്യാണത്തില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാന മന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖര്‍ അനുശോചിച്ചു. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് രണ്ട് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ലതാ മങ്കേഷ്‌കറുടെ സംസ്‌കാരം ഇന്ന് തന്നെ നടത്തും

ന്യൂഡല്‍ഹി: ഗായിക ലതാ മങ്കേഷ്‌കറുടെ നിര്യാണത്തില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി ന രേന്ദ്ര മോദി തുടങ്ങിയ പ്രമുഖര്‍ അനുശോചിച്ചു. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് രണ്ട് ദിവസത്തെ ദു:ഖാചര ണം പ്രഖ്യാപിച്ചു. ലതാ മങ്കേഷ്‌കറുടെ സംസ്‌കാരം ഇന്ന് തന്നെ നടത്തും. വൈകീട്ട് ആറ് മണിക്കാണ് സം സ്‌കാരം.

ലതാ മങ്കേഷ്‌കറുടെ നഷ്ടം ഹൃദയഭേദകമെന്ന് രാഷ്ട്രപതി പറഞ്ഞു. സംഗീതത്തിന് അപ്പുറം ഉയര്‍ന്ന വ്യ ക്തിത്വമാണെന്നും നേട്ടങ്ങള്‍ സമാനതകളില്ലാത്തതായി നിലനില്‍ക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു.

ലതാ മങ്കേഷ്‌കറുടെ നിര്യാണം നികത്താനാകാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോ ചിച്ചു. ‘ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ധീര വനിതയെയാണ് നഷ്ടമായത്. ലതാ ദീദിയില്‍ നിന്ന് എനിക്ക് എ ല്ലായ്‌പ്പോഴും അളവറ്റ വാത്സല്യം ലഭിച്ചു എന്നത് ബഹുമതിയായി ഞാന്‍ കരുതുന്നു. അവരുമായുള്ള എ ന്റെ ഇടപെടലുകള്‍ അവിസ്മരണീയമായി തുടരും. ലതാ ദീദിയുടെ വിയോഗത്തില്‍ ഇന്ത്യക്കാരോടൊപ്പം ഞാനും ദുഃഖിക്കുന്നു- പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Lata Didi’s songs brought out a variety of emotions. She closely witnessed the transitions of the Indian film world for decades. Beyond films, she was always passionate about India’s growth. She always wanted to see a strong and developed India.

സംഗീത ലോകത്തിന് ലതാ മങ്കേഷ്‌കര്‍ നല്‍കിയ സംഭാവനകള്‍ വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ലതാ മങ്കേഷ്‌കറിന്റെ വിയോഗം വ്യക്തിപരമായ നഷ്ടമെന്നും അദ്ദേ ഹം കൂട്ടിച്ചേര്‍ത്തു.

ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞ : മുഖ്യമന്ത്രി

ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞ യായിരുന്നു ലതാ മങ്കേഷ്‌കറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ പാട്ടിനൊപ്പം വള ര്‍ന്ന പല തലമുറകള്‍ ഉണ്ട്. അവരുടെയെല്ലാം മനസ്സില്‍ മായ്ക്കാനാവാത്ത സ്ഥാനമാണ്. മലയാളി ക്കും അവരുടെ നാവിന്‍തുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി. ല താ മങ്കേഷ്‌കറുടെ വിയോഗത്തില്‍ ദുഃ ഖിക്കുന്ന സംഗീത ലോകത്തെയാകെ ദുഃഖം അറിയി ക്കുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.