Gulf

അബുദാബി : സന്നദ്ധ പ്രവര്‍ത്തനത്തിന് ലൈസന്‍സ്, അപേക്ഷയുമായി പ്രവാസികളും

യുഎഇ ഫെഡറല്‍ നിയമത്തില്‍ ഭേദഗതിയുമായി അബുദാബി സര്‍ക്കാരാണ് സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ലൈസന്‍സ് നല്‍കി തുടങ്ങിയത്.

ബുദാബി  : സന്നദ്ധ സേവനം പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം പ്രവര്‍ത്തകര്‍ക്ക് ലൈസന്‍സ് സമ്പ്രദായം ഏര്‍പ്പെടുത്തിയതിന് വന്‍ പ്രതികരണം. മലയാളി പ്രവാസികളടക്കം നിരവധി പേരാണ് ലൈസന്‍സ് അപേക്ഷ നല്‍കിയത്.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഇതിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയത്. നിലവില്‍ ആറായരിത്തിലധികം പേര്‍ ലൈസന്‍സിന് അപേക്ഷ നല്‍കിയെന്നാണ് അധികാരികള്‍ അറിയിക്കുന്നത്.

സമൂഹിക വികസന വകുപ്പ് ആണ് ലൈസന്‍സ് നല്‍കുക. സൂക്ഷ്മമായ പരിശോധനകള്‍ക്കു ശേഷമാകും ലൈസന്‍സ് ലഭ്യമാക്കുക.

സന്നദ്ധ സേവകരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും കുറ്റമറ്റതാക്കാനും പരിശീലന പരിപാടികളും ഇവര്‍ക്കായി നല്‍കും.

വ്യക്തികള്‍ക്കു പിന്നാലെ പ്രവാസി ഗ്രൂപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതിനായി ലൈസന്‍സ് നല്‍കുമെന്ന് സാമൂഹിക വികസന വകുപ്പ് ലൈസന്‍സിങ്

യുഎഇ ഫെഡറല്‍ നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയാണ് സന്നദ്ധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും പൊതുസേവനത്തിന് അവസരം ഒരുക്കുന്നത്.

സന്നദ്ധ സംഘടകളും സര്‍ക്കാരും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. നിലവില്‍ സന്നദ്ധ സംഘടനകള്‍ക്കും ഇതര പ്രവാസി സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാന്‍ നിയന്ത്രണങ്ങള്‍ ഉണ്ട്.

ഗ്രൂപ്പ് ലൈസന്‍സിന് കുറഞ്ഞത് അഞ്ച് അംഗങ്ങള്‍ വേണം. ഒരു സ്ഥാപനത്തിലെ അംഗ സംഘത്തിനും ഗ്രൂപ്പ് ലൈസന്‍സിന് അപേക്ഷിക്കാനാകും. വ്യക്തിഗത പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വെവ്വേറെ ലൈസന്‍സ് ആണ് നല്‍കുന്നത്. പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാം.

https://volunteers.ae/index.aspx  വെബ്‌സൈറ്റ് വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ലൈസന്‍സ് ലഭിക്കുന്നതിന് സംഘടനകള്‍ മെമ്മോറാണ്ടം എഴുതി സമര്‍പ്പിക്കണം. കമ്മറ്റിയിലെ അംഗങ്ങള്‍ ഒപ്പുവെയ്ക്കുകയും മീറ്റിംഗുകളുടെ മിനിട്‌സ് എല്ലാം മാസവും സാമൂഹിക വികസന വകുപ്പിന്റെ വെബ്‌സൈറ്റില്‍ സമര്‍പ്പിക്കുകയും വേണം. അംഗങ്ങളുടെ പേര്, ജോലി, വിലാസം എന്നിവയും എമിറേറ്റ്‌സ് ഐഡി, പാസ്‌പോര്‍ട്ട് എന്നിവയും സമര്‍പ്പിക്കണം.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.