Breaking News

ലംഘകർക്ക് കനത്ത ശിക്ഷ, പുതിയ നിയമത്തിന്മേൽ ചർച്ച നാളെ; അനധികൃത നഴ്സറികൾക്കെതിരെ പിടിമുറുക്കി ബഹ്റൈൻ

മനാമ : ബഹ്റൈനിൽ അനധികൃത നഴ്സറികൾക്കെതിരെ പിടിമുറുക്കാനൊരുങ്ങി അധികൃതർ. ലംഘകർക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമത്തിന്മേൽ ശൂറാ കൗൺസിൽ ഞായറാഴ്ച ചർച്ച ചെയ്യും. നിലവിലെ നിയമത്തിലെ പഴുതുകൾ പൂർണമായും അടച്ചു കൊണ്ടാണ് പുതിയ നിയമം. വനിതാ-ശിശു കാര്യ കമ്മിറ്റി നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് വിശദമായ വിലയിരുത്തൽ നടത്തിയ ശേഷമാണ് ശൂറയുടെ ചർച്ചയ്ക്ക് ഇടുന്നത്. നിലവിലെ ശിശു നിയമത്തിലെ 63–ാം ആർട്ടിക്കിൾ പ്രകാരം ലൈസൻസ് ഉള്ളവർക്കും ലൈസൻസില്ലാതെ അനധികൃതമായും കുട്ടികളുടെ നഴ്സറി തുടങ്ങുന്നവർ, പ്രവർത്തിപ്പിക്കുന്നവർ, മാറ്റങ്ങൾ വരുത്തുന്നവർ എന്നിവർക്ക് ലംഘനങ്ങളിൽ ശിക്ഷ വിധിക്കുന്നതിൽ വേർതിരിവില്ല. ഈ വ്യവസ്ഥ ഭേദഗതി ചെയ്തുകൊണ്ടുള്ളതാണ് പുതിയ നിയമം. ലൈസൻസില്ലാതെ നഴ്സറികൾ നടത്തുന്നവർക്കും അല്ലെങ്കിൽ മന്ത്രിതല അനുമതി നേടുന്നതിൽ പരാജയപ്പെടുന്നവർക്കും മാത്രമായി കനത്ത ശിക്ഷ ചുമത്തുന്നതാണ് പുതിയ നിയമം.  
നിലവിലെ നിയമത്തിൽ നഴ്സറി തുടങ്ങാൻ ലൈസൻസ് വേണമെന്ന് പറയുന്നുണ്ടെങ്കിലും നഴ്സറി മറ്റൊരു സ്ഥലത്തേക്ക് മാറ്റുക, വിപുലീകരിക്കുക അല്ലെങ്കിൽ കെട്ടിടത്തിന് മാറ്റം വരുത്താൻ അനുമതി വേണം എന്നീ കാര്യങ്ങളിലെ ചട്ടങ്ങൾ സംബന്ധിച്ച വ്യക്തതയില്ല. ഈ കാര്യങ്ങളിലെല്ലാം കൂടുതൽ വ്യക്തതയും വ്യവസ്ഥയും ഉറപ്പാക്കി കൊണ്ടുള്ളതാണ് പുതിയ നിയമം.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.