Breaking News

റെക്കോർഡിട്ട് ഇത്തിഹാദ്; അറ്റാദായത്തിൽ 21% വളർച്ച

അബുദാബി : ലാഭത്തിൽ റെക്കോർഡിട്ട് ഇത്തിഹാദ് എയർവേയ്സ് ഇക്കൊല്ലം ആദ്യ 9 മാസക്കാലം 140 കോടി ദിർഹത്തിന്റെ അറ്റാദായമാണ് നേടിയത്– 21% വളർച്ച. നികുതിക്കു മുൻപുള്ള കണക്കാണിത്.വിമാന സർവീസുകളുടെ കൃത്യതയും മികച്ച ഉപഭോക്തൃ സേവനവുമാണ് കാരണം. ലാഭകരമായ സെക്ടറുകളിലേക്ക് വിമാന സർവീസ് വ്യാപിപ്പിച്ചതും നേട്ടമായി. ഇക്കൊല്ലം ആദ്യ 9 മാസത്തിനിടെ 1.4 കോടി യാത്രക്കാർ ഇത്തിഹാദ് സേവനം ഉപയോഗിച്ചു– 35% വർധന. പ്രതിമാസം ശരാശരി 87% യാത്രക്കാരുണ്ടായിരുന്നു. 2023ൽ ഇത് 86% ആയിരുന്നു. 
ചരക്കുനീക്കത്തിലും കാര്യമായ വർധനയുണ്ട്. കാർഗോ വരുമാനം 300 കോടി ദിർഹമായി, വർധന 21%. പ്രവർത്തന ചെലവ് 8% കുറയ്ക്കാനും സാധിച്ചു. മെച്ചപ്പെട്ട സേവനവും സൗകര്യപ്രദമായ വിമാന സമയവും ഉപഭോക്തൃ സന്തോഷ സൂചിക മെച്ചപ്പെട്ടതും യാത്രക്കാരെ ആകർഷിച്ചതായി ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അന്റോനോഡൊ നെവ്സ് പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.