ഷാർജ : ഷാർജ രാജ്യാന്തര വിമാനത്താവള വിപുലീകരണം കിരീടാവകാശിയും ഉപഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി വിലയിരുത്തി.പദ്ധതിയുടെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും അവലോകനം ചെയ്തു.പ്രതിവർഷം 20 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ വിമാനത്താവളത്തിന്റെ ശേഷി വർധിപ്പിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. പൊതു സേവന കെട്ടിടം, പുതിയ വിമാന പാർക്കിങ് സ്റ്റാൻഡുകൾ, റോഡ് നെറ്റ്‌വർക്ക് ഡിസൈൻ, വാഹന പാർക്കിങ് ഏരിയകൾ എന്നിവയുൾപ്പെടെ പൂർത്തിയായ പദ്ധതികൾ കിരീടാവകാശി വിലയിരുത്തി . 2027 നകം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന 2.4 ബില്യൻ ദിർഹം വികസന സംരംഭത്തിന്റെ ഭാഗമാണ് ഈ വിപുലീകരണം.
ലോജിസ്റ്റിക് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി രൂപകൽപന ചെയ്ത ഒട്ടേറെ പദ്ധതികൾ ഷാർജ വിമാനത്താവള അതോറിറ്റി ആരംഭിച്ചിട്ടുണ്ട്. പാരിസ്ഥിതിക സുസ്ഥിരതാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ, കെട്ടിടങ്ങൾ, സംവിധാനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
കാർബൺ ഉദ്വമനം കുറയ്ക്കുന്നതിനൊപ്പം സേവന നിലവാരവും പ്രവർത്തന കാര്യക്ഷമതയും വർധിപ്പിക്കുന്നതിലും പ്രധാന സംരംഭങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. യാത്രാനുഭവത്തിനും ഉപയോക്തൃ സേവനത്തിനും പേരുകേട്ട മികച്ച അഞ്ച് പ്രാദേശിക വിമാനത്താവളങ്ങളിൽ സ്ഥാനം നേടിക്കൊണ്ട് വിമാനത്താവളത്തിന്റെ നില മെച്ചപ്പെടുത്തുക എന്നതാണ് അതോറിറ്റിയുടെ തന്ത്രം.
യോഗത്തിൽ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ ഇസാം അൽ ഖാസിമി, ഷാർജ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ ഇസാം അൽ ഖാസിമി, ഷാർജ ഇന്റർനാഷനൽ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സലേം അൽ മദ്ഫ എന്നിവരും ഒട്ടേറെ പ്രോജക്ട് എൻജിനീയർമാരും പങ്കെടുത്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.