Breaking News

‘കാനഡയിൽ മികച്ച ജോലി, ഐഇഎൽടിഎസ് ആവശ്യമില്ല’; ദുബായിൽ പോരാട്ടം വിജയിച്ച് മലയാളി

ദുബായ് : കാനഡയിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് മലയാളിയിൽ നിന്ന് 18,000 ദിർഹം തട്ടിയെടുത്ത കമ്പനിയോട് പണം തിരിച്ചുനൽകാൻ ദുബായ് കോടതി ഉത്തരവിട്ടു. 5 ശതമാനം പലിശയും കോടതി ചെലവും നൽകണം. കാനഡയിലെ ആൽബട്രാ പ്പ്രോവിൻസിൽ അസിസ്റ്റന്റ് ഫിനാൻസ് മാനേജരായി കൊല്ലം സ്വദേശി മുകുന്ദന് ജോലി നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 3 തവണകളായി ദുബായ് ബിസിനസ് ബേയിൽ പ്രവർത്തിക്കുന്ന സ്പ്രൈനസ് ഇമിഗ്രേഷൻ സർവീസസ് എൽഎൽസി 18,000 ദിർഹം ഈടാക്കിയത്.2022 നവംബറിലായിരുന്നു സംഭവം. മുകുന്ദന്റെ വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ പരിചയ സർട്ടിഫിക്കറ്റും പരിശോധിച്ച ശേഷമായിരുന്നു ജോലി വാഗ്ദാനം. മണിക്കൂറിൽ 30-35 ഡോളറാണ് വാഗ്ദാനം ചെയ്തിരുന്നത് . ഐഇഎൽടിഎസ് (ഭാഷാപരിജ്ഞാന സർട്ടിഫിക്കറ്റ്) ആവശ്യമില്ലെന്ന് ഇന്റർവ്യൂ സമയത്ത് വ്യക്തമാക്കിയതിനാൽ മുകുന്ദൻ കരാറിൽ ഒപ്പിടുകയും ആവശ്യപ്പെട്ട തുകയും (18,000 ദിർഹം) രേഖകളും കൈമാറുകയും ചെയ്തു.
6 മാസത്തിനകം വീസയും വർക്ക് പെർമിറ്റും നൽകാം എന്നായിരുന്നു വാഗ്ദാനം. എന്നാൽ നിശ്ചിത സമയം കഴിഞ്ഞിട്ടും വീസ ലഭിച്ചില്ല. ആശയവിനിമയത്തിനും കൃത്യമായ മറുപടി ലഭിക്കാതായി. മാസങ്ങൾക്കു ശേഷം ഐഇഎൽടിഎസ് നിർബന്ധമാണെന്ന് അറിയിച്ചു. എന്നാൽ ഇതു നേരത്തെ നൽകിയ ഉറപ്പിന്റെ ലംഘനമാണെന്നും പണം തിരിച്ചുതരണമെന്നും മുകുന്ദൻ ആവശ്യപ്പെട്ടെങ്കിലും കമ്പനി വഴങ്ങിയില്ല.ഇതേ തുടർന്ന് സീനിയർ ലീഗൽ കൺസൽ‌റ്റന്റ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി മുഖേന നൽകിയ കേസിലാണ് അനുകൂല വിധി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.