Breaking News

രാജ്യാന്തര യോഗാ ദിനം ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഗ്ലോബല്‍ യോഗാ റിംഗ്

ജൂണ്‍ 21 ന് രാജ്യാന്തര തലത്തില്‍ നടക്കുന്ന യോഗാ ദിനത്തോട് അനുബന്ധിച്ച് പ്രത്യേക പരിപാടി

 

കുവൈത്ത് സിറ്റി :  യോഗയുടെ ഏകീകരണ ശക്തി വെളിവാക്കുന്ന ഗ്ലോബല്‍ യോഗാ റിംഗ് പരിപാടി കുവൈത്തിലും നടക്കും.

ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലാണ് യോഗാ ദിനം ആചരിക്കുന്നത്. യോഗയുടെ ഏകീകരണ ശക്തി തെളിയിക്കുന്ന ഗാര്‍ഡിയന്‍ റിംഗായിരിക്കും പ്രധാന ആകര്‍ഷണം.

ലോകമെമ്പാടുമുള്ള ഇന്ത്യന്‍ നയതന്ത്ര സ്ഥാപനങ്ങളാണ് ഡിജിറ്റല്‍ ഫീഡിലൂടെ യോഗ റിംഗ് സംഘടിപ്പിക്കുക.

രാജ്യാന്തര യോഗാദിനമായ ജൂണ്‍ 21 ന് ചൊവ്വാഴ്ച രാവിലെ അഞ്ചിന് കുവൈത്ത് എംബസിയുടെ നേതൃത്വത്തില്‍ പരിപാടി ആരംഭിക്കും.

കുവൈത്ത് എംബസിയില്‍ നടക്കുന്ന പരിപാടിയുടെ തത്സമയ സംപ്രേഷണം ദൂരദര്‍ശനിലൂടെ കാണാനാകും.

കോമണ്‍ യോഗാ പ്രോട്ടോക്കോളിന്റെ ഭാഗമാകാന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

ജപ്പാനില്‍ നിന്ന് ആരംഭിച്ച് ന്യൂസിലാന്‍ഡില്‍ അവസാനിപ്പിക്കുന്ന രീതിയിലാണ് സമയ മേഖലകള്‍ പ്രകാരം പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

18-20 മണിക്കൂര്‍ നീളുന്ന പരിപാടിയാണ് ഇരുപതോളം രാജ്യങ്ങളിലായുള്ള ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലൂടെ നടത്തുന്നത്.

ജൂണ്‍ 21 ന് മൈസൂരില്‍ നടക്കുന്ന മാസ് യോഗാ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.