കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് പണം കവര്‍ന്നത് മുന്‍ ജീ വനക്കാരന്‍. ആഡംബര ജീവിതം നയിക്കുന്ന ഇയാള്‍ വിലകൂടിയ ബൈക്കിന്റേയും ഫോണിന്റേയും ലോണ്‍ തിരിച്ചടവിനായാണ് കവര്‍ച്ച നടത്തിയതെന്ന് മൊഴി നല്‍കി.
കോഴിക്കോട് : കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് പണം കവര്‍ന്നത് മുന്‍ ജീവനക്കാരന്‍. ആഡംബര ജീവിതം നയിക്കുന്ന ഇയാള്‍ വിലകൂടിയ ബൈക്കിന്റേയും ഫോണിന്റേ യും ലോണ്‍ തിരിച്ചടവിനായാണ് കവര്‍ച്ച നടത്തിയതെന്ന് മൊഴി നല്‍കി.
എടപ്പാള്‍ സ്വദേശിയായ സാദിഖി(22)നെയാണ് പൊലീസ് സംഘം പിടികൂടിയത്. ഒരു ഹോംസ്റ്റേയില്‍ കഴിയുകയായിരുന്നു പ്രതിയില്‍ നിന്ന് കവര്‍ന്ന അരലക്ഷം രൂപയില്‍ ബാക്കിയുണ്ടായിരുന്ന 30,000 രൂപയും കണ്ടെടുത്തു. രണ്ടുലക്ഷം രൂപ വിലവരുന്ന ബൈക്കാണ് ഇയാള്‍ ഉപയോഗിക്കുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ 1.40-ഓടെയാണ് കോട്ടൂളിയിലെ നോബിള്‍ പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടന്നത്. കറുത്തവസ്ത്രമണിഞ്ഞ് മുഖംമൂടി ധരിച്ചെത്തിയ പ്രതി ജീവനക്കാര നെ മല്‍പ്പിടിത്തത്തിലൂടെ കീഴ ടക്കി കെട്ടിയിട്ട് പണം കവരുകയായിരുന്നു.
പമ്പിനെക്കുറിച്ച് കൃത്യമായി അറിയുന്നവരായിരിക്കാം കവര്‍ച്ചക്കു പിന്നില്‍ എന്ന ഊഹത്തിന്റെ അ ടിസ്ഥാനത്തില്‍ പോലീസ് മുന്‍ ജീവനക്കാരുടെ മുഴുവന്‍ ഫോണ്‍നമ്പറുകള്‍ ശേഖരിച്ചിരുന്നു. എല്ലാ മുന്‍ ജീവനക്കാരേയും പൊലീസ് വിളിച്ചപ്പോള്‍ സാദിഖിന്റെ മാത്രം ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഇതോടെ പോലീസ് ഇയാളെ പിന്‍തുടര്‍ന്നു കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കവര്‍ച്ച നടത്തിയ രീതിയും കവര്‍ച്ചയിലേക്കു നയിച്ച സാഹചര്യവും വിശദമാക്കിയത്. രാത്രി 12 മണി കഴിഞ്ഞാല്‍ ഒരു ജീവനക്കാരന്‍ മാത്രമാണ് പമ്പിലു ണ്ടാവുകയെന്നും പണം ഓഫീസില്‍ സൂക്ഷിക്കുമെന്നും ഇയാള്‍ക്ക് അറിയാമായിരുന്നു. വ്യാഴാഴ്ച രാ ത്രി 12 മണിയോടെ പമ്പിന് സമീപ മെത്തി ഒരു മണിക്കൂറോളം കാത്തിരുന്നു. മറ്റുജീവനക്കാരെല്ലാം മടങ്ങിയെന്ന് ഉറപ്പായതോടെയാണ് ഓഫീസിലിരുന്ന് പണം എണ്ണുകയായിരുന്ന ജീവനക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയത്.
അന്വേഷണത്തെ വഴിതെറ്റിക്കാന്‍ വേണ്ടി കവര്‍ച്ചയ്ക്കിടെ ഹിന്ദി സംസാരിച്ചു. കറുത്ത വസ്ത്രവും മുഖംമൂടി അണിയുകയും കൈകളില്‍ ഗ്ലൗസ് ധരിക്കുകയും ചെയ്തിരു ന്നു. മുന്‍പ് കോഴിക്കോട്ടെ ബേക്കറിയിലും സൂപ്പര്‍മാര്‍ക്കറ്റിലും ജോലിചെയ്തിരുന്ന പ്രതി നേരത്തെ ഏതെങ്കിലും കവര്‍ച്ച സംഭവങ്ങളില്‍ പങ്കാളിയാണോ എന്ന് അന്വേഷി ക്കുകയാണ്. പ്രതിയുമായി പോലീസ് പെട്രോള്‍ പമ്പിലെത്തി തെളിവെടുപ്പ് നടത്തി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.