പാര്‍ട്ടി അന്വേഷണത്തെ വിമര്‍ശിച്ച് കവിതയിലൂടെ പ്രതിഷേധം അറിയിച്ച മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന് മറുപടിയുമായി ഡിവൈഎഫ്‌ഐ അമ്പലപ്പുഴ മേഖല പ്രസിഡന്റ് അനു കോയിക്കലിന്റെ മറുപടി കവിത
ആലപ്പുഴ: സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് കവിതയെഴുതിയ മുന്‍ മന്ത്രി ജി സു ധാകരന് കവിതയിലൂടെ മറുപടിയുമായി ഡിവൈഎഫ്ഐ നേതാവ്. അമ്പലപ്പുഴ മേഖല പ്രസിഡ ന്റ് അനു കോയിക്കലാണ് മറുപടി കവിതയുമായി രംഗത്തെത്തിയത്. ‘ഞാന്‍’ എന്ന പേരില്‍ ഫേ സ്ബുക്കിലാണ് കവിത പോസ്റ്റ് ചെയ്തത്. ജി. സുധാകരന്റെ പേര് പരാമര്‍ശിക്കാതെയാണ് കവിത. ‘രാജാവിന്‍ അധികാരം ഉപയോഗിച്ചു, പ്രജകളുടെ അഭിമാനം അറിഞ്ഞില്ല. കാലാനുസൃത മാറ്റം ഓര്‍ത്തില്ല,’ എന്നാണ് കവിതയിലെ വരികള്‍.
നേട്ടവും കോട്ടവും എന്ന പേരില്‍ സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു ജി സുധാകരന്റെ കവിത. തനിക്കെതിരെയുള്ള പാ ര്‍ട്ടി അന്വേഷണത്തില്‍ പരസ്യമായി പ്രതിഷേധിച്ചാ ണ് ജി.സുധാകരന്‍ കവിതയുമായി രംഗത്തെത്തിയത്. കലാകൗമുദി ആഴ്ചപ്പതിപ്പിലെഴുതിയ കവി തയിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധമറിയിച്ചത്. ഒരുതരത്തിലും നന്ദി കിട്ടാത്ത പണിയാ ണെന്നും നവാഗതര്‍ക്കായി വഴിമാറുന്നുവെന്നും സുധാകരന്‍ കവിതയില്‍ സൂചിപ്പിച്ചിരുന്നു. തെ രഞ്ഞെടുപ്പ് പ്രവര്‍ത്തന വീഴ്ചയില്‍ പാര്‍ട്ടി അന്വേഷണം നേരിടുന്നതിനിടെയാണ് സുധാകരന്റെ കവിത പ്രത്യക്ഷപ്പെട്ടത്.
ഡിവൈഎഫ്ഐ നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് :
ഞാന്‍
ഞാന്‍ ചെയ്ത ഗുണങ്ങള്‍ എത്രയെത്ര അനുഭവിച്ചു നിങ്ങള്‍…
തിരിച്ചെനിക്കൊ….നന്ദിയില്ലാ മുഖങ്ങള്‍ മാത്രം…
നന്ദി കിട്ടുവതിനായി ഞാന്‍ ചെയ്തതോ കേള്‍ക്കുനിങ്ങള്‍…
രാജാവിനധികാരം ഉപയോഗിച്ചു ഞാന്‍…
പ്രജകള്‍ തന്‍ അഭിമനം ഞാനുണ്ടോ അറിവതു…
അധികാരത്തിന്‍ ബലത്തിലല്ലോ ഞാനതു ചെയ്തതു…
അധികാരമൊഴിയുമോരുന്നാള്‍ എന്നതുണ്ടോ ഓര്‍ക്കുവതു ഞാന്‍…
പുതിയ പാദങ്ങള്‍ പടവുകള്‍ താണ്ടിയെത്തീടണമെന്നത്
കാലത്തിനനുസൃത മാറ്റമെന്നെന്തെ ഓര്‍ത്തില്ല ഞാന്‍…
ഞാന്‍ ചെയ്വതിന്‍ ഗുണങ്ങള്‍ ഗുണങ്ങളായി തന്നെ …
എന്നിലെത്തുമെന്നതു മാത്രം സത്യം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.