Home

നൂല്‍പുഴയില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ ; വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ട്രൈബല്‍ പഞ്ചായത്ത്

ആദിവാസികള്‍ ഉള്‍പ്പെടെ പഞ്ചായത്തില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള 22,616 പേരാണു ള്ളത്. ഇതില്‍ 21,964 പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു

വയനാട് : സംസ്ഥാനത്ത് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ട്രൈബല്‍ പഞ്ചായത്താ യി വയനാട് ജില്ലയിലെ നൂല്‍പുഴ മാറി. ആദിവാസികള്‍ ഉ ള്‍പ്പെടെ പഞ്ചായത്തില്‍ 18 വയസ്സിന് മു കളില്‍ പ്രായമുള്ള 22,616 പേരാണുള്ളത്. ഇതില്‍ 21,964 പേരും ആദ്യ ഡോസ് വാ ക്‌സിന്‍ സ്വീകരി ച്ചു.

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ആദിവാസി വിഭാഗക്കാര്‍ താമസിക്കുന്ന രണ്ടാമത്തെ ഗ്രാമ പഞ്ചായത്താണ് നൂല്‍പ്പുഴ. 18 വയസ്സിന് മുകളി ല്‍ പ്രായമുള്ള 7602 ആദിവാസി വിഭാഗക്കാരാണ് ഇവിടെയുള്ളത്. ഇതില്‍ 7352 പേരാണ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്.

6975 പേര്‍ക്ക് പ്രത്യേക ട്രൈബല്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചാണ് വാക്‌സിന്‍ നല്‍കിയത്. മൂന്നുമാസത്തിനുള്ളില്‍ കോവിഡ് പോസിറ്റീ വ് ആയവര്‍, പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ തുടങ്ങിയവര്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിക്കാത്തത്.

പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള അഞ്ച് സ്‌കൂളുകളിലാണ് ക്യാമ്പ് നടത്തിയത്. ട്രൈബ ല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ വാഹനങ്ങളി ലാണ് ഇവരെ ക്യാമ്പുകളില്‍ എത്തിച്ചത്. ഇതിന് പുറ മേ ക്യാമ്പിലെത്തി വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കാത്തവര്‍ക്കും, കിടപ്പ് രോഗികള്‍ക്കും ട്രൈബ ല്‍ വകുപ്പിന്റെ സഹായത്തോടെ കോളനികളില്‍ നേരിട്ടെത്തിയാണ് വാക്‌സിന്‍ നല്‍കിയത്.

കോളനികളില്‍ ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി, ഫോണ്‍ നമ്പര്‍ എന്നിങ്ങനെ ഒരു രേഖയുമില്ലാ തെ താമസിക്കുന്നവര്‍ക്കായി കോവിന്‍ ആപ്പില്‍ പ്രത്യേക സജ്ജീകരണം ഒരുക്കുകയും കോളനിയി ലെ തന്നെ ഒരു വ്യക്തിയുടെ റഫറന്‍സ് ഐ.ഡി ഉപയോഗിച്ച് വാക്‌സിന്‍ ലഭ്യമാക്കുകയും ചെയ്തു.

ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ വാക്‌സിനേറ്റഡ് ആയി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി അഞ്ച് ദി വസങ്ങളില്‍ മോപ്പ് അപ്പ് ക്യാമ്പുകളും സംഘടിപ്പിച്ചു. ആര്‍.ആര്‍.ടി അംഗങ്ങളുടെയും, ആരോഗ്യ വകുപ്പിന്റെയും സഹായത്തോടെ വാര്‍ഡ് അടിസ്ഥാനത്തിലാണ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘ ടിപ്പിച്ചത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.