2020 – 21 അധ്യയന വര്‍ഷം മുതല്‍ അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ ത്തിക്കുന്നി ല്ലെന്ന വസ്തുത മാനേജ്മെന്റുകള്‍ പരിഗണിക്കാതെയാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് വിവിധതരം ഫീസ് ഈടാക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം : സംസ്ഥാനത്തെ ചില അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോവിഡ് കാലത്തും യാതൊരു ന്യായീകരണവും ഇല്ലാതെ വര്‍ധിച്ച നിരക്കില്‍ വിദ്യാര്‍ഥികളില്‍ നിന്ന് വിവി ധതരം ഫീസ് ഇടാക്കുന്നുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 2020 – 21 അധ്യയന വര്‍ഷം മുതല്‍ ഇവയൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന വസ്തുത മാനേജ്മെന്റുകള്‍ പരിഗണിക്കാതെയാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് വിവിധതരം ഫീസ് ഈടാക്കുന്നത്.
കമ്പ്യൂട്ടര്‍ ലാബ് ഫീസ്,ലൈബ്രറി ഫീസ്, സ്മാര്‍ട് ക്ലാസ്റൂം ഫീസുകള്‍ രക്ഷിതാക്കളോട് മുന്‍കാലങ്ങ ളിലെ പോലെ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇവയൊന്നും പ്രവര്‍ത്തിക്കുന്നി ല്ലെന്ന വസ്തുത മാനേജ്മെന്റുകള്‍ പരിഗണിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് നല്ലൊ രു ശതമാനം രക്ഷിതാക്കള്‍ക്ക് സ്ഥിരം വരുമാനവും സുരക്ഷിത ജോലിയും ഇല്ലാതായി. കൂടു തല്‍ ഫീസ് ഈടാക്കുന്ന അണ്‍എയ്ഡഡ് മാനേജ്മെന്റുകള്‍ ഈ സാഹചര്യം മനസ്സിലാക്കണം. രക്ഷാക ര്‍ത്താക്കളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും പരാതികള്‍ നേരിട്ട് ലഭിച്ചതിന്റെ പശ്ചാത്തലത്തി ലാണ് ഈ അഭ്യര്‍ത്ഥനയെന്ന് മന്ത്രി വ്യക്തമാക്കി.
ചില അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ടിസി നല്‍കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടാല്‍ ടിസി നിര്‍ബന്ധമായും നല്‍കണമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ ത്ഥികള്‍ ആവശ്യപ്പെട്ടാല്‍ ടിസി നിഷേധിക്കാന്‍ പാടില്ല. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ വിദ്യാ ഭ്യാസ അവകാശനിയമം 2009ല്‍ കൃത്യമായി വിവരിക്കുന്നുണ്ട്. അത് ഒരു കാരണവശാലും ലംഘി ക്കാന്‍ പാടില്ലെന്നും മന്ത്രി നിര്‍ദേശിച്ചു.
ഒന്നു മുതല്‍ എട്ടു ക്ലാസ്സുകളിലേക്ക് ടി സി ഇല്ലെങ്കിലും പ്രവേശനത്തിന് തടസ്സമില്ല. കുട്ടികളുടെ പഠനത്തുടര്‍ച്ച ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എട്ട് വരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമ ത്തിന്റെ ഭാഗമായും ഒമ്പത്, പത്ത് കുട്ടികള്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ തുടര്‍പഠനം ഉറപ്പാക്കു ന്നതിനും ഉത്തരവിറക്കിയിട്ടുണ്ട്. ടി സി ലഭിക്കാത്ത കുട്ടികളുടെ യുഐഡി, പഠിക്കാന്‍ ആഗ്രഹി ക്കുന്ന സ്‌കൂളിലേക്ക് മാറ്റാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.