യൂട്യൂബിൽ സ്വന്തം ചാനലുമായി പോർചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം യൂട്യൂബ് ചാനൽ തുടങ്ങിയ വിവരം വെളിപ്പെടുത്തിയത്.
‘യുആർ ക്രിസ്റ്റ്യാനോ’ എന്നാണ് ചാനലിന്റെ പേര്. ആയിരക്കണക്കിന് പേരാണ് ഓരോ നിമിഷവും താരത്തിന്റെ പേജ് സബ്സ്ക്രൈബ് ചെയ്യുന്നത്. ‘എന്തൊക്കെയുണ്ട് കൂട്ടുകാരെ? നിങ്ങൾക്കായി വലിയ
സർപ്രൈസുണ്ട്. പുതിയ യൂട്യൂബ് ചാനൽ തുടങ്ങുന്നു. യൂട്യൂബിൽ പോയി യുആർ ക്രിസ്റ്റ്യാനോ സർച്ച് ചെയ്യൂ, subscribe ചെയ്യൂ’- ക്രിസ്റ്റ്യാനോ പറഞ്ഞു.
ബുധനാഴ്ച വൈകീട്ട് തുടങ്ങിയ ചാനലിൽ 11 വിഡിയോകൾ ഇതിനകം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് ചാനൽ സബ്സ്ക്രൈബ് ചെയ്തുകൊണ്ടിരിക്കുന്നത്. യൂട്യൂബിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മിസ്റ്റർ ബീസ്റ്റിനെ ക്രിസ്റ്റ്യാനോ ഉടൻ മറികടക്കുമെന്ന് പല ആരാധകരും പ്രതികരിച്ചു. എക്കാലത്തെയും മികച്ച യൂട്യൂബർ എന്നാണ് മറ്റൊരു ആരാധകൻ കുറിച്ചത്. താരത്തെ വിമർശിച്ചും നിരവധി കമന്റുകൾ നിറയുന്നുണ്ട്. ഫുട്ബോളിൽ പരാജയപ്പെട്ടതോടെ താരം യൂട്യൂബിലേക്ക് വഴിമാറിയെന്നും മെസ്സിയായിരുന്നെങ്കിൽ ആദ്യ ഒരു മണിക്കൂറിൽ അഞ്ചു മില്യൺ സബ് സ്ക്രൈബർമാരുണ്ടാകുമെന്നും മറ്റൊരു ആരാധകൻ പ്രതികരിച്ചു.
ആദ്യത്തെ ഒരു മണിക്കൂറിൽ ഒരു മില്യൺ സബ് സ്ക്രൈബർമാരെയാണ് ക്രിസ്റ്റ്യാനോയുടെ യൂട്യൂബ് ചാനലിന് ലഭിച്ചത്. ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ വേഗത്തിൽ ഒരു മില്യൺ കടക്കുന്ന ചാനലെന്ന റെക്കോഡ് താരം സ്വന്തമാക്കി. യൂട്യൂബ് ചാനലിൽ, ഫുട്ബോൾ മാത്രമല്ല, കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് സംബന്ധമായ ഉള്ളടക്കങ്ങളും ഉണ്ടായിരിക്കുമെന്ന് ക്രിസ്റ്റ്യാനോ അറിയിച്ചു. സാമൂഹിക മാധ്യമത്തിൽനിന്ന് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന കായിക താരമാണ് ക്രിസ്റ്റ്യാനോ.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.