റിയാദ് : ഫിഫ ലോകകപ്പ് 2034 ന്റെ ആതിഥേയത്വം വഹിക്കാൻ താൽപര്യം അറിയിച്ച രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സ്കോർ സൗദിയ്ക്ക്. അഞ്ചിൽ 4.2 ആണ് സൗദിയുടെ സ്കോർ. യുഎസ്, കാനഡ, മെക്സിക്കോ എന്നിവ ഒരുമിച്ച് ചേർന്ന് നടത്തുന്ന 2026 ഫിഫ ലോകകപ്പിന്റെ ബിഡിൽ ലഭിച്ചതിനേക്കാൾ ഏറ്റവും ഉയർന്ന സ്കോർ ആണിത്. 2026 ലോകകപ്പിൽ 4.0 ആയിരുന്നു സ്കോർ. 2034, 2030 ലോകകപ്പ് എഡിഷനുകളുടെ ബിഡ് വിവരങ്ങളുടെ റിപ്പോർട്ട് ഫിഫ അധികൃതർ കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്.
മത്സരങ്ങൾക്കായി 15 സ്റ്റേഡിയങ്ങളാണ് സൗദി തയാറാക്കുന്നത്. ഈ വിഭാഗത്തിൽ ഓവറോൾ സ്കോർ 4.1 ആണ്. ടീമുകൾക്കും റഫറികൾക്കുമുള്ള സൗകര്യങ്ങളുടെ കാര്യത്തിൽ 3.9 ആണ് സ്കോർ. 5 ഇടങ്ങളിലായുള്ള അക്കോമഡേഷൻ സൗകര്യങ്ങൾക്ക് 4.1 ആണ് മൊത്തത്തിലുള്ള സ്കോർ. ഗതാഗത സൗകര്യങ്ങളിൽ 4.2 ആണ് സ്കോർ. പ്രൊപ്പോസ്ഡ് ഐബിസി സൈറ്റ് സ്കോർ 4.7 ആണ്. 5 ഇടങ്ങളിലുള്ള ഫാൻ ഫെസ്റ്റിവൽ കേന്ദ്രങ്ങളുടെ കാര്യത്തിൽ 3.9 ആണ് സ്കോർ. ഡിസംബർ 11ന് നടക്കുന്ന ഫിഫ ജനറൽ അസംബ്ലിയിൽ 2030, 2034 ഫിഫ ലോകകപ്പിന്റെ ആതിഥേയരെ പ്രഖ്യാപിക്കും.
കഴിഞ്ഞ ഒക്ടോബറിൽ, ഫുട്ബോൾ മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നതിന് സൗദിയുടെ സൗകര്യങ്ങൾ വിലയിരുത്താൻ ഫിഫ പ്രതിനിധി സംഘം രാജ്യത്തെത്തിയിരുന്നു. ടൂർണമെന്റ് നടക്കുന്ന നഗരങ്ങൾ, കായിക പദ്ധതികൾ, സൗകര്യങ്ങൾ എന്നിവയെല്ലാം അധികൃതർ സന്ദർശിച്ചിരുന്നു. നാം ഒരുമിച്ച് വളരും എന്ന മുദ്രാവാക്യത്തിന് കീഴിലാണ് ലോകകപ്പിന് ആതിേഥയത്വം വഹിക്കാൻ സൗദി തയാറെടുക്കുന്നത്. റിയാദ്, ജിദ്ദ, അൽ ഖോബാർ, അബഹ, നിയോം, കൂടാതെ രാജ്യത്തുടനീളമുള്ള മറ്റ് പത്ത് ഇടങ്ങളിലുമായാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.