Home

യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി; വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തി

മറയൂരില്‍ ആദിവാസി യുവാവിന്റെ വായില്‍ കമ്പി കുത്തിക്കയറ്റി യുവാവിനെ ക്രൂരമാ യി കൊലപ്പെടുത്തി. മറയൂര്‍ പെരിയകുടിയില്‍ രമേശ് (27)ആണ് കൊല്ലപ്പെട്ടത്. യുവാ വിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തു കയായിരുന്നു

ഇടുക്കി : മറയൂരില്‍ ആദിവാസി യുവാവിന്റെ വായില്‍ കമ്പി കുത്തിക്കയറ്റി യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. മറയൂര്‍ പെരിയകുടിയില്‍ രമേശ് (27)ആണ് കൊല്ലപ്പെട്ട ത്. യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയശേഷം വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തുകയായിരുന്നു.

യുവാവിനെ കൊലപ്പെടുത്തിയ ബന്ധു സുരേഷ് ഒളിവിലാണ്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. രമേശും സുരേഷും തമ്മില്‍ തര്‍ക്കമുണ്ടാകുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയുമാ യിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സുരേഷിനായി വനമേഖലയിലടക്കം പരിശോധന കര്‍ ശനമാക്കിയിരിക്കുകയാണ് പൊലീസ്.

സുരേഷ്, കൈയില്‍ കരുതിയിരുന്ന കമ്പി വടി കൊണ്ട് രമേശിന്റെ തലക്കടിയ്ക്കുകയും അടിയേറ്റ് നിലത്തുവീണ രമേശിന്റെ വായില്‍ കമ്പി കുത്തി കയറ്റി ക്രൂരമായി കൊലപ്പെടുത്തുകയുമായിരു ന്നുവെന്നാണ് നിഗമനം. കൊലപാതകം നടത്തിയശേഷം ഒളിവില്‍ പോയ സുരേഷിനു വേണ്ടി മറ യൂര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാ ക്കി. എന്തു കാര്യത്തിനാണ് തര്‍ക്കമുണ്ടായത് എന്നു സംബന്ധിച്ചും അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.