Gulf

യുഎഇ ലോകത്തെ വലിയ സ്വര്‍ണ വിപണി ; ഐബിഎംസി ഗോള്‍ഡ് കണ്‍വന്‍ഷന്‍

യുഎഇ ലോകത്തെ വലിയ സംയോജിത സ്വര്‍ണവിപണിയാകുമെന്ന് ഐബിഎംസി യുടെ ആഭിമുഖ്യ ത്തില്‍ ബുര്‍ജ് ഖലീഫയിലെ അര്‍മാനിയില്‍ നടന്ന ഗോള്‍ഡ് കണ്‍ വെന്‍ഷന്‍ വിലയിരുത്തി. രാജ്യത്തെ സ്വര്‍ണ വ്യവസായത്തിലേക്ക് നിക്ഷേപകരെ ആ കര്‍ഷിക്കുന്നതിനും അതിര്‍ത്തികള്‍ക്കപ്പുറത്തുള്ള നി ക്ഷേപം പ്രോത്സാഹിപ്പിക്കുന്ന തിനും ലക്ഷ്യമിട്ടാണ് സമ്മേളനം സംഘടിപ്പിച്ചത്

ദുബായ്: യുഎഇ ലോകത്തെ വലിയ സംയോജിത സ്വര്‍ണവിപണിയാകുമെന്ന് ഐബിഎംസിയു ടെ ആഭിമുഖ്യത്തില്‍ ബുര്‍ജ് ഖലീഫയിലെ അര്‍മാനിയില്‍ നടന്ന ഗോള്‍ഡ് കണ്‍വെന്‍ഷന്‍ വിലയി രുത്തി. രാജ്യത്തെ സ്വര്‍ണ വ്യവസായത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും അതിര്‍ത്തി കള്‍ക്കപ്പുറത്തുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് സമ്മേളനം സംഘടിപ്പിച്ച ത്.

എണ്ണയിതര വാണിജ്യ കുതിപ്പിന്റെ ഭാഗമായി സമയബന്ധിത പരിഷ്‌കാരങ്ങള്‍ വഴി സ്വര്‍ണ വ്യവ സായത്തിന് എല്ലാ പിന്തുണയും യുഎഇ നല്‍കുന്നുവെന്നും ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ ച്ചയ്ക്കുള്ള വൈവിധ്യവല്‍ക്കരണ പരിപാടിയില്‍ ഒന്നാണിതെന്നും ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് (ഐസിസിയുഎഇ) ചെയര്‍മാനും യുഎഇ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഫെഡറേഷന്‍ സെക്രട്ടറി ജനറലുമായ ഹുമൈദ് ബിന്‍ സാലം മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. മേഖലയിലെ വലിയ ഹൈബ്രിഡ് ഗ്ലോബല്‍ ഗോള്‍ഡ് കണ്‍വെന്‍ഷന്‍ ആയിരുന്നു ഇതെ ന്ന് ഐബിഎംസി ഫിനാന്‍ഷ്യല്‍ പ്രൊഫഷന്‍സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി കെ സജിത് കുമാര്‍ ചൂണ്ടിക്കാട്ടി. അഞ്ച് ഭൂഖണ്ഡങ്ങളിലായി 100 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി കള്‍ പങ്കെടുത്തു.

യുഎഇ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്സും ഐബിഎംസിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച കണ്‍വന്‍ഷ നില്‍ ലോകമെമ്പാടുമുള്ള മന്ത്രിമാര്‍, നയതന്ത്രജ്ഞര്‍, റെഗുലേറ്റര്‍മാര്‍, വ്യവസായപ്രമുഖര്‍, സ്വര്‍ണ ഖനിയുടമകള്‍, റിഫൈ നറി പ്രതിനിധികള്‍, ജ്വല്ലറി വ്യാപാരികള്‍, ഇറക്കുമതി കയറ്റുമതി കമ്പനി മേഖലയില്‍ പ്രവര്‍ത്തി ക്കുന്നവര്‍ പങ്കെടുത്തു. ഘാന, സൗദിഅറേബ്യ, യുകെ, പാപുവ ന്യൂഗിനിയ എന്നി രാജ്യ പ്രതിനിധി കളുമായി ഐബി എംസി ധാരണാപത്രം ഒപ്പുവച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.