Business

മുത്തൂറ്റ് ഫിനാന്‍സ് 300 കോടി സമാഹരിക്കും ; കടപ്പത്രങ്ങളുടെ വിപണനം തുടങ്ങി

മുത്തൂറ്റ് ഫിനാന്‍സ് 300 കോടി രൂപ കടപ്പത്രങ്ങളിലൂടെ സമാഹരിക്കും. ആയിരം രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുടെ വിപണനം ആരംഭിച്ചു. ഡിസംബര്‍ 19 വരെ വാങ്ങാം. ചെറുകിട, ഹൈനെറ്റ് വര്‍ത്ത് നിക്ഷേപകര്‍ക്ക് 7.75 ശതമാനം മുതല്‍ 8.25 ശതമാനം വ രെ വരുമാനം നല്‍കുന്നതാണ് കടപ്പത്രങ്ങള്‍

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് 300 കോടി രൂപ കടപ്പത്രങ്ങളിലൂടെ സമാഹരിക്കും. ആയിരം രൂപ മുഖവില യുള്ള കടപ്പത്രങ്ങളുടെ വിപണനം ആരംഭിച്ചു. ഡിസംബര്‍ 19 വരെ വാങ്ങാം. ചെറുകിട, ഹൈനെറ്റ് വര്‍ ത്ത് നിക്ഷേപകര്‍ക്ക് 7.75 ശതമാനം മുതല്‍ 8.25 ശതമാനം വരെ വരുമാനം നല്‍കുന്നതാണ് കടപ്പത്രങ്ങള്‍.

കഴിഞ്ഞ തവണത്തെ ഇഷ്യുവിനേക്കാള്‍ 0.25 മുതല്‍ 0.35 ശതമാനം വരെ ഉയര്‍ന്നതാണ് നിരക്കുകള്‍. 75 കോടി രൂപയുടേതാണ് അടിസ്ഥാന ഇഷ്യു. ഇതില്‍ ലഭിക്കുന്ന 225 കോടി രൂപയുടെ അധിക അപേക്ഷക ള്‍ നിലനിര്‍ത്താനുള്ള അവസരം ഉള്‍പ്പെടെ 300 കോടി രൂപയാണ് ആകെ സമാഹരിക്കാനാവുക. ഐ സി ആര്‍എയുടെ എ എ പ്ലസ് സ്റ്റേബിള്‍ റേറ്റിങും ഇഷ്യുവിനുണ്ട്. സാമ്പത്തിക ബാധ്യതകള്‍ കൃത്യസമയത്തു നിറവേറ്റുന്നതില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുവെന്നു സൂചിപ്പിക്കുന്നതാണ് ഈ റേറ്റിങ്.

ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന നിലയിലായിരിക്കും കടപത്രങ്ങള്‍ അനുവദിക്കുക. തുടര്‍ന്ന് ഇവ ബി എസ് ഇയില്‍ ലിസ്റ്റു ചെയ്യും.പലിശ പ്രതിമാസ, വാര്‍ഷി ക അടിസ്ഥാനത്തിലോ കാലാവധിക്കു ശേഷം ലഭിക്കുന്ന രീതിയിലോയുള്ള ഏഴു നിക്ഷേപ തെരഞ്ഞെടുപ്പുകള്‍ നടത്താനാവും.

കടപ്പത്രത്തിലൂടെ സമാഹരിക്കുന്ന തുക പ്രാഥമിക വായ്പാ ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തു മെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാ ണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ച പശ്ചാത്തലത്തില്‍ രണ്ട്, മൂന്ന്, അഞ്ച് വര്‍ഷ കാലാവധിയുള്ള കടപത്രങ്ങള്‍ക്ക് 0.25 ശതമാനം മുതല്‍ 0.35 ശതമാനം വരെ പലിശ വര്‍ധിപ്പിച്ചിട്ടുണ്ട്. എഎ പ്ലസ് സ്റ്റേ ബിള്‍ റേറ്റിങിനോടൊപ്പം 7.75 ശതമാനം മുതല്‍ 8.25 ശതമാനം വരെയുള്ള ആകര്‍ഷകമായ നിരക്കും കടപത്ര ത്തിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.