ദുബൈ: യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസ് അടുത്ത വർഷം ആരംഭിക്കും. ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന്റെ പുരോഗതി പങ്കുവച്ചത്. അൽ ദഫ്ര മേഖലാ ഭരണാധികാരി ശൈഖ് ഹംദാൻ ബിൻ സായിദുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പങ്കുവച്ച കുറിപ്പിലാണ് പാസഞ്ചർ സർവീസ് അടുത്ത വർഷം ആരംഭിക്കുമെന്ന് ഇത്തിഹാദ് റെയിൽ അറിയിച്ചത്. റെയിൽവേ പദ്ധതിക്ക് ശൈഖ് ഹംദാൻ നൽകുന്ന പിന്തുണയ്ക്ക് ഇത്തിഹാദ് റെയിൽ നന്ദി അറിയിച്ചു. ഇത്തിഹാദ് റെയിൽ സിഇഒ ഷാദി മലക് അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരാണ് അൽ ദഫ്ര ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
ആദ്യഘട്ടത്തിൽ ഏത് റൂട്ടിലാണ് പാസഞ്ചർ സർവീസ് ആരംഭിക്കുക എന്നതിൽ വ്യക്തതയില്ല. മണിക്കൂറിൽ 200 കിലോമീറ്ററാണ് ട്രയിനിന്റെ വേഗം. 57 മിനിറ്റു കൊണ്ട് അബൂദബിയിൽനിന്ന് ദുബൈയിലെത്താം. നിലവിൽ കാർ മാർഗം രണ്ടു മണിക്കൂർ കൊണ്ട് എടുക്കുന്ന യാത്രയാണ് ഒരു മണിക്കൂർ കൊണ്ട് സാധ്യമാകുക. യു.എ.ഇയുടെ 11 നഗരങ്ങളെയാണ് ഇത്തിഹാദ് റെയിൽ ബന്ധിപ്പിക്കുക. അബൂദബിയിലെ അൽ സിലയിൽ നിന്ന് ഫുജൈറ വരെ റെയിൽ ശൃംഖല നീളും. ഭാവിയിൽ ഒമാനിലേക്ക് നീട്ടാനുള്ള പദ്ധതിയുമുണ്ട്. നാല്പത് ബില്യൺ ദിർഹമാണ് 1200 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയുടെ ചെലവ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.