ഫുജൈറ: കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള പ്രതിദിന വിമാന സർവീസിന് തുടക്കം. ബജറ്റ് എയർലൈനായ ഇൻഡിഗോയുടേതാണ് സർവീസ്. കണ്ണൂരിന് പുറമേ, മുംബൈയിൽ നിന്നും പ്രതിദിന സർവീസുണ്ട്. മുംബൈയിൽ നിന്നെത്തിയ വിമാനത്തിന് ഫുജൈറ വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്ക് പുലർച്ചെ 3.40 നും കണ്ണൂരിൽ നിന്ന് വൈകിട്ട് 8.55 നുമാണ് ഇൻഡിഗോയുടെ സർവീസുകൾ. യാത്രക്കാർക്കായി ദുബൈ, ഷാർജ, അജ്മാൻ അടക്കമുള്ള മറ്റ് എമിറേറ്റുകളിൽ നിന്ന് കോംപ്ലിമെന്ററി ബസ് സർവീസും ഒരുക്കിയിട്ടുണ്ട്. ഇന്ത്യ- ഫുജൈറ ബന്ധത്തിൽ പുതിയ അധ്യായമാണ് വിമാന സർവീസെന്ന് യു.എ.ഇ ഇന്ത്യൻ കോൺസുലേറ്റ് പ്രതികരിച്ചു. യുഎഇയുടെ കിഴക്കൻ മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഇൻഡിഗോ സർവീസ്. 80,000 ത്തിലേറെ ഇന്ത്യക്കാരാണ് കിഴക്കൻ എമിറേറ്റുകളിൽ ജോലി ചെയ്യുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.