Breaking News

യുഎഇയിൽ സകാത്ത് നിയമം വരുന്നു; ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴയും തടവും

അബുദാബി : യുഎഇയിലെ സകാത്ത് ശേഖരണം, വിതരണം, കൈകാര്യം ചെയ്യൽ എന്നിവ നിയന്ത്രിക്കുന്ന കരട് നിയമത്തിന് അംഗീകാരം. ഇന്നലെ( ചൊവ്വ) ഫെഡറൽ നാഷനൽ കൗൺസിലാണ് (എഫ്എൻസി) നിയമം പാസാക്കിയത്. നിയമ ലംഘനങ്ങൾക്ക് 10 ലക്ഷം ദിർഹം വരെ പിഴയും തടവും ഉൾപ്പെടെയുള്ള കർശന ശിക്ഷ നൽകും.
രാജ്യത്തെ സകാത്ത് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള സമഗ്രമായ ഒരു സംവിധാനം വികസിപ്പിക്കുന്നതിലെ സുപ്രധാന ചുവടുവയ്പ്പാണ് പുതിയ നിയമനിർമാണം എന്ന് ഇസ്​ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്‌സ്, സകാത്ത് എന്നിവയുടെ ജനറൽ അതോറിറ്റി ചെയർമാൻ ഡോ. ഒമർ ഹബ്തൂർ അൽ ദാരി പറഞ്ഞു. ഇത് ഭരണം മെച്ചപ്പെടുത്തുകയും സകാത്ത് യോഗ്യരായ സ്വീകർത്താക്കളിലേയ്ക്ക് കാര്യക്ഷമമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുകയും സമൂഹ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
∙ചില സംഘടനകളെ നിയമത്തിൽ നിന്ന് ഒഴിവാക്കിയേക്കാം
ശരീഅത്ത് വിധികൾക്കും ദേശീയ നിയന്ത്രണങ്ങൾക്കും അനുസൃതമായി സകാത്ത് സ്വീകരിക്കൽ, ശേഖരിക്കൽ, വിതരണം ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രക്രിയകളെയും മിച്ച ഫണ്ടുകളുടെ നിക്ഷേപം ഉൾപ്പെടെ കരട് നിയമനിർമാണത്തിലൂടെ നിയന്ത്രിക്കും. സാമ്പത്തിക, സാമ്പത്തികേതര ഫ്രീ സോണുകളിൽ പ്രവർത്തിക്കുന്നവയടക്കം യുഎഇയിലെ സകാത്ത് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. എങ്കിലും റജിസ്ട്രേഷൻ, റിപ്പോർട്ടിങ് ആവശ്യകതകൾ പാലിക്കുന്നുണ്ടെങ്കിൽ ചില സംഘടനകളെ നിയമത്തിൽ നിന്ന് മന്ത്രിസഭ ഒഴിവാക്കിയേക്കാം.
∙സകാത്തിനെതിരെയുള്ള കുറ്റകൃത്യങ്ങൾ
സകാത്ത് ഫണ്ടുകൾ ഉൾപ്പെടുന്ന ലംഘനങ്ങൾക്ക് നിയമം കർശനമായ ശിക്ഷകൾ ഏർപ്പെടുത്തുന്നു. സകാത്തിനെതിരെയുള്ള കുറ്റകൃത്യങ്ങൾ പൊതു ഫണ്ടുകൾക്കെതിരായ കുറ്റകൃത്യങ്ങളായി കണക്കാക്കും. നിയമം ലംഘിച്ച് സകാത്ത് ശേഖരിക്കുകയോ സ്വീകരിക്കുകയോ വിതരണം നടത്തുകയോ ചെയ്യുന്ന വ്യക്തികൾക്ക് തടവോ 10 ലക്ഷം ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ നേരിടേണ്ടിവരും. നിയമവിരുദ്ധമായി ശേഖരിച്ച ഏതൊരു ഫണ്ടും  തിരികെ നൽകേണ്ടതുണ്ട്.
∙ ലക്ഷം  മുതൽ 10 ലക്ഷം ദിർഹം വരെ പിഴ
പെർമിറ്റില്ലാതെയോ അംഗീകൃത ചട്ടങ്ങൾ ലംഘിച്ചോ വിദേശത്ത് സകാത്ത് വിതരണം ചെയ്താലും, ലൈസൻസില്ലാതെ മിച്ച ഫണ്ട് നിക്ഷേപിച്ചാലും വ്യവസ്ഥകൾ ലംഘിച്ചാലും അംഗീകാരമില്ലാതെ സകാത്ത് ഫണ്ടുകൾ കുറയ്ക്കുന്നതോ കിഴിവുകൾ അനുചിതമായി ഉപയോഗിക്കുന്നതോ, ന്യായമായ കാരണമില്ലാതെ പ്ലാറ്റ്‌ഫോം ഡാറ്റ വെളിപ്പെടുത്തുന്നതോ ആയ അംഗീകൃത സ്ഥാപനങ്ങൾക്ക് ലക്ഷം ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്താം. കൂടാതെ, തെറ്റായതോ വ്യാജമോ ആയ രേഖകൾ വഴി, അവ കൃത്യമല്ലെന്ന് അറിഞ്ഞുകൊണ്ട് സകാത്ത് ഫണ്ട് നേടുന്ന ഏതൊരാൾക്കും ഒരു വർഷം വരെ തടവോ 2 ലക്ഷം ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. നിലവിൽ സകാത്ത് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾ നിയമം പ്രാബല്യത്തിൽ വന്ന് ഒരു വർഷത്തിനുള്ളിൽ അവരുടെ പദവി ക്രമപ്പെടുത്തണം. അതോറിറ്റി ചെയർമാന്റെ ശുപാർശ പ്രകാരം മന്ത്രിസഭയ്ക്ക് ഈ സമയപരിധി നീട്ടാവുന്നതാണ്.
∙‘നാഷനൽ സകാത്ത് പ്ലാറ്റ്‌ഫോം’
പുതിയ നിയമത്തിന്റെ ഒരു പ്രധാന സവിശേഷത, എല്ലാ അംഗീകൃത സ്ഥാപനങ്ങളെയും, യോഗ്യരായ ഗുണഭോക്താക്കളെയും ഫണ്ട് വിഹിതത്തെയും ശേഖരിച്ച് വിതരണം ചെയ്ത സകാത്തിനെയും രേഖപ്പെടുത്തുന്ന ‘നാഷനൽ സകാത്ത് പ്ലാറ്റ്‌ഫോം’ എന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ സൃഷ്ടിയാണ്. സകാത്ത് ഫണ്ടുകളുടെ സുതാര്യവും കാര്യക്ഷമവുമായ മാനേജ്‌മെന്റ് ഉറപ്പാക്കാൻ ഈ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നു.
പ്രകൃതി ദുരന്തങ്ങളോ വലിയ മാനുഷിക പ്രതിസന്ധികളോ പോലുള്ള അസാധാരണ സാഹചര്യങ്ങൾ ഒഴികെ, യുഎഇക്ക് പുറത്ത് സകാത്ത് വിതരണം ചെയ്യുന്നത് നിയമം വിലക്കുന്നു. അത്തരം സന്ദർഭങ്ങളിൽ അംഗീകൃത സ്ഥാപനങ്ങൾ ദേശീയ സകാത്ത് പ്ലാറ്റ്‌ഫോം വഴി ഒരു അഭ്യർഥന സമർപ്പിക്കുകയും ബാധകമായ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ യുഎഇ അധികൃതരുമായി ഏകോപിപ്പിക്കുകയും വേണം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.