അബുദാബി : റമസാനിൽ സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് നടത്തുന്ന വ്യാജ മത്സരങ്ങൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. ഇത്തരം മത്സരങ്ങൾ വിജയിക്കുന്നവർക്ക് സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് ബാങ്ക് വിവരങ്ങൾ നൽകുന്നവർ സാമ്പത്തിക തട്ടിപ്പിന് ഇരയാകുമെന്ന് അബുദാബി പൊലീസ് പറഞ്ഞു.
അനൗദ്യോഗിക ജീവകാരുണ്യ വ്യാജ ലിങ്കുകൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത് പണം മോഷ്ടിക്കാൻ കുറ്റവാളികൾ റമസാൻ മാസത്തെ ദുരുപയോഗം ചെയ്യുന്നു. സൈറ്റുകളുടെ ആധികാരികത പരിശോധിക്കേണ്ടതും രഹസ്യവിവരങ്ങൾ വെളിപ്പെടുത്തുന്നത് ഒഴിവാക്കേണ്ടതും ഭീഷണിക്ക് വഴങ്ങി പണം അയക്കാൻ വിസമ്മതിക്കേണ്ടതും പ്രധാനമാണെന്ന് അബുദാബി പൊലീസ് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സൊഹൈൽ അൽ റഷ്ദി പറഞ്ഞു.
മതപരവും മാനുഷികവുമായ വികാരങ്ങളെ അനുവാദമില്ലാതെ സാമ്പത്തിക സംഭാവനകൾ ശേഖരിക്കുന്നതിനായി വഴിതിരിച്ചുവിടുന്ന സമൂഹ മാധ്യമ സൈറ്റുകളിലൂടെയും ‘ചാറ്റ്’ ആപ്ലിക്കേഷനുകളിലൂടെയും പ്രചരിക്കുന്ന അറിയിപ്പുകൾക്കും അജ്ഞാത സന്ദേശങ്ങൾക്കും ആരും പ്രതികരിക്കരുതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് ഡയറക്ടർ കേണൽ റാഷിദ് ഖാലിദ് അൽ സഹാരി പറഞ്ഞു. നന്മ ചെയ്യാനും ആവശ്യമുള്ളവരെ സഹായിക്കാനും ആഗ്രഹിക്കുന്നവർ ഔദ്യോഗിക ജീവകാരുണ്യ പ്രവർത്തകരുമായും സംഘടനകളുമായും ബന്ധപ്പെടണം. പൊതുജനങ്ങൾക്ക് അബുദാബി പൊലീസിന്റെ വെബ്സൈറ്റ് വഴിയോ 800 2626 എന്ന കോൺടാക്റ്റ് നമ്പർ വഴിയോ സംശയാസ്പദമായ പ്രവർത്തനം റിപ്പോർട്ട് ചെയ്യാം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.