Breaking News

സാധാരണക്കാരന്റെ പോക്കറ്റ് കാലി! പാസ്പോർട്ട് ഫീസിൽ വൻ വർധന; പുതുക്കിയ നിരക്ക് അടുത്ത മാസം മുതൽ പ്രാബല്യത്തിൽ

ലണ്ടൻ : ബ്രിട്ടനിൽ പുതിയ പാസ്പോർട്ടിനും പാസ്പോർട്ട് പുതുക്കാനുമുള്ള അപേക്ഷകൾക്ക് ഫീസ് കൂട്ടി. ഏഴു ശതമാനമാണ് ഫീസ് വർധന. പാസ്പോർട്ട്  അപേക്ഷകരുടെ എണ്ണത്തിൽ മുൻപെങ്ങും ഇല്ലാത്തവിധം വർധന വന്നതോടെയാണ് ഫീസും വർധിപ്പിക്കാൻ ഹോം ഓഫിസ് തീരുമാനിച്ചത്. ഏപ്രിൽ  പത്തു മുതൽ ഫീസ് വർധന പ്രാബല്യത്തിലാകും. കഴിഞ്ഞ ഏപ്രിലിലും പാസ്പോർട്ട് ഫീസ് ഏഴു ശതമാനം വർധിപ്പിച്ചിരുന്നു. 2023ൽ ഒൻപത് ശതമാനമായിരുന്നു വർധന.
പുതിയ നിരക്കു പ്രകാരം പ്രായപൂർത്തിയായവർക്ക് ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാനുള്ള ഫീസ് 88.50 പൗണ്ടിൽനിന്നും 94.50 പൗണ്ടായി ഉയരും. കുട്ടികൾക്ക് നിലവിലുള്ള 69 പൗണ്ട് ഫീസ് 74 പൗണ്ടായും വർധിക്കും. പോസ്റ്റൽ ആപ്ലിക്കേഷന് പ്രായപൂർത്തിയായവർക്ക് ഇപ്പോൾ നിലവിലുള്ള 100 പൗണ്ട് 107 പൗണ്ടായും കുട്ടികൾക്ക് നിലവിലുള്ള 69 പൌണ്ട് 74 പൌണ്ടായും ഉയരും.
പ്രീമിയം വൺഡേ സർവീസിന് നിലവിലെ ഫീസായ 207.50 പൗണ്ട് 222 പൗണ്ടായും കുട്ടികൾക്കിത് 176.50ൽനിന്നും 189 പൗണ്ടായും വർധിക്കും. ഓരോ വർഷവും ഫീസിനത്തിൽ വർധന വരുത്തുന്നുണ്ടെങ്കിലും പാസ്പോർട്ട് നൽകുന്ന പ്രക്രിയയിൽ ഹോം ഓഫിസ് ലാഭം ഉണ്ടാക്കുന്നില്ലെന്നും പ്രിന്റിങ് ഉൾപ്പെടെയുള്ള നിർമാണ ചെലവിനുള്ള പണം മാത്രമാണ് പൗരന്മാരിൽ നിന്നും ഇടാക്കുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം. 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.