അബുദാബി : യുഎഇയിൽ മത്സ്യവില കുത്തനെ കുറഞ്ഞു. തണുപ്പുകാലമായതും നിയന്ത്രണം നീക്കിയതും മത്സ്യലഭ്യത കൂടാൻ ഇടയാക്കിയതോടെയാണ് വില കുറഞ്ഞത്. ഒമാൻ ഉൾപ്പെടെ വിദേശത്തുനിന്ന് കൂടുതൽ മത്സ്യം എത്തുന്നുണ്ട്. മാസങ്ങളായി ക്ഷാമം നേരിട്ട വലിയ മത്തിയും വിപണിയിലെത്തി. കിലോയ്ക്ക് 7.50 ദിർഹമാണ് വില.
നേരത്തേ 65 ദിർഹം വരെ ഉയർന്ന അയക്കൂറയ്ക്ക് (കിങ് ഫിഷ്) വില 15 ദിർഹമായി കുറഞ്ഞു. വാരാന്ത്യ ഓഫറിന്റെ ഭാഗമായാണ് ഈ നിരക്കിൽ അയക്കൂറ ലഭിക്കുന്നത്. നേരത്തേ 35 ദിർഹം വരെ ഉയർന്ന വലിയ കൂന്തൾ ഇപ്പോൾ 12 ദിർഹത്തിന് ലഭിക്കും. 30 ദിർഹമായിരുന്ന ചെമ്മീന്റെ വിലയും 19 ദിർഹമായി കുറഞ്ഞു. നൈസർ കിലോയ്ക്ക് 5 ദിർഹം, ചൂര (ടൂണ) 9, അയല 11, കിളിമീൻ (സുൽത്താൻ ഇബ്രാഹിം) 11, തളയൻ (ബെൽറ്റ് ഫിഷ്) 11, തിലാപ്പിയ 11, ജെഷ് 11, റൂഹ് 11.50, കളാഞ്ചി 17 എന്നിങ്ങനെയാണ് വില.
താമസകേന്ദ്രങ്ങളോടു ചേർന്നു പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റ് ശൃംഖലയിലാണ് കുറഞ്ഞ നിരക്കിൽ മത്സ്യം ലഭ്യമാക്കുന്നത്. അതേസമയം, തണുപ്പുകാലമായതോടെ ചൂണ്ടയിട്ട് മീൻപിടിക്കുന്ന മലയാളികളുടെ എണ്ണവും കൂടി. ലൈസൻസ് എടുത്ത് നിയമവിധേയമായാണ് മിക്കവരും ചൂണ്ടയിടുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.