ദോഹ: മഴക്കുവേണ്ടി പ്രാർഥനയിൽ പങ്കുചേർന്ന് ഖത്തറിലെ വിശ്വാസി സമൂഹം. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ആഹ്വാനപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പള്ളികളും മൈതാനങ്ങളും ഉൾപ്പെടെ 110 കേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച മഴക്കുവേണ്ടിയുള്ള ഇസ്തിസ്ഖാഅ് നമസ്കാരം നടന്നത്. അമീർ ലുസൈലിലെ മൈതാനിയിൽ പ്രാർഥന നിർവഹിച്ചു. അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, മന്ത്രിമാർ ഉൾപ്പെടെ ഉന്നതരും പ്രാർഥനയിൽ പങ്കെടുത്തു.
സുപ്രീം ജുഡീഷ്യറി കൗൺസിൽ അംഗവും സുപ്രീം കോടതി ജഡ്ജുമായ ഡോ. തഖീൽ സായിർ അൽ ഷമ്മാരി നമസ്കാരത്തിന് നേതൃത്വം നൽകി. തുടർന്ന് നടന്ന പ്രഭാഷണത്തിൽ ദൈവത്തിന്റെ അനുഗ്രഹമായ മഴ പെയ്യുന്നതിനായി പാപമോചനം തേടാനും ദാനധർമങ്ങൾ സജീവമാക്കാനും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. വെള്ളം ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.വ്യാഴാഴ്ച രാവിലെ 6.05 ഓടെയായിരുന്നു ഇസ്ലാമിക മതകാര്യ മന്ത്രാലയം നിർദേശിച്ച വിവിധ ഇടങ്ങളിൽ മഴക്കുവേണ്ടിയുള്ള പ്രാർഥന നടന്നത്. ഇസ്ലാമിക വിശ്വാസപ്രകാരം മഴ വൈകുമ്പോഴും, വരൾച്ച ശക്തമാവുമ്പോഴും പ്രവാചക മാതൃക പിന്തുടർന്ന് വിവിധ ഇസ്ലാമിക രാജ്യങ്ങളിൽ ഈ പ്രാർഥന നടക്കാറുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര് : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.