അബുദാബി: ലോകമെബാടും അനേകം പേർ ഉപയോഗിക്കുന്ന ഒന്നാണ് വിപിഎൻ അഥവാ വെർച്വല്‍ പ്രൈവറ്റ് നെറ്റ്‌വർക്ക്. ഹോം ഇന്റർനെറ്റ് കണക്ഷനുമായി ബന്ധിപ്പിക്കുമ്ബോള്‍ സുരക്ഷിതമായ സ്വകാര്യ നെറ്റ്‌വർക്ക് ഉപഭോഗത്തിന് സഹായിക്കുന്ന വിപിഎൻ ആപ്പുകളും പ്ളേസ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാണ്.
നെറ്റ്‌വർക്ക് ട്രാഫിക് എൻക്രിപ്റ്റ് ചെയ്യുന്നതിലൂടെ ഐപി അഡ്രസും ലൊക്കേഷനും മാസ്‌ക് ചെയ്യുകയാണ് ചെയ്യുന്നത്. മൂന്നാം കക്ഷി ട്രാക്കറുകള്‍, ഇന്റർനെറ്റ് സേവന ദാതാക്കള്‍, വെബ്‌സൈറ്റുകള്‍, മാല്‍വെയറുകള്‍, സ്‌പൈവെയറുകള്‍ എന്നിവയ്ക്ക് നിങ്ങളുടെ ഡാറ്റ ഉപയോഗം കണ്ടത്താതിരിക്കാൻ വിപിഎൻ സഹായിക്കുന്നു.
കോർപ്പറേറ്റ് ഡാറ്റ സുരക്ഷിതമാക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട രീതികളിലൊന്നാണ് വിപിഎന്നുകളുടെ ഉപയോഗം. ഇന്ന് മിക്കവാറും കോർപ്പറേറ്റ് കമ്ബനികളും വിപിഎന്നുകളുടെ സഹായത്താലാണ് പ്രവർത്തിക്കുന്നത്. എന്നാല്‍ യുഎഇയില്‍ വിപിഎൻ ഉപയോഗത്തിന് വിലക്കുണ്ടെന്ന റിപ്പോർട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാം.
യുഎഇയില്‍, ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ (ടിഡിആർഎ) മാർഗനിർദേശങ്ങള്‍ അനുസരിച്ച് വിപിഎൻ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിഡിആർഎ 2016 ജൂലായ് 31നാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. കമ്ബനികള്‍, സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയവർ തങ്ങളുടെ ആന്തരിക നെറ്റ്‌വർക്കുകള്‍ ആക്‌സസ് ചെയ്യാൻ വിപിഎൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് നിയന്ത്രണമില്ലെന്ന് ടിഡിആർഎ വ്യക്തമാക്കുന്നു. എന്നാല്‍ വിപിഎൻ ദുരുപയോഗം ചെയ്താല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ടിഡിആർഎ ചൂണ്ടിക്കാട്ടി.
വിപിഎൻ ഉപയോഗിച്ച് യഥാർത്ഥ ഐപി അഡ്രസ് മറച്ചുവച്ച് കുറ്റകൃത്യങ്ങളും നിയമവിരുദ്ധമായ പ്രവർത്തനങ്ങളും ചെയ്യുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കപ്പെടുന്നു. ജയില്‍ ശിക്ഷയോ 500,000 ദിർഹം മുതല്‍ 2,000,000 ദിർഹംവരെ പിഴയോ ഇത് രണ്ടുമോ അനുഭവിക്കേണ്ടതായി വരുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
വിപിഎൻ ഉപയോഗിച്ച് നിരോധിത ഉള്ളടക്കങ്ങള്‍ ആക്‌സസ് ചെയ്യുന്നതും, ബൈപ്പാസ് ചെയ്യുന്നതും നിയമവിരുദ്ധ ആശയവിനിമയ സേവനങ്ങള്‍ ഉപയോഗിക്കുന്നതും യുഎഇയില്‍ കുറ്റകരമാണ്. കൂടാതെ യുഎഇയില്‍ അംഗീകൃത വിപിഎന്നുകളുടെ പട്ടികയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.