UAE

യുഎഇയില്‍ കോവിഡ് നിയമ ലംഘനങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ പിഴ; ഉത്തരവ് പുറപ്പെടുവിച്ച് അറ്റോര്‍ണി ജനറല്‍

ഹെല്‍ത്ത് അതോറിറ്റിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുക, വിദേശത്ത് നിന്നെത്തുന്ന ആളുകളു ടെയോ ജോലിക്കാരുടെയോ വിവരങ്ങള്‍ കൃത്യ മായി അധികാരികളെ ബോധി പ്പിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് 20000 ദിര്‍ഹം പിഴ ചുമത്തും.രാജ്യത്ത് കോറോ ണവൈറസ് പടരുന്നത് പരമാവധി കുറക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് പുതിയ ഉത്തരവ്. നിയമലംഘനങ്ങളുടെ പട്ടിക യുഎഇ പുതുക്കി

കോവിഡ് പ്രതിരോധ നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്താന്‍ യുഎഇ അറ്റോര്‍ണി ജന റല്‍ ഉത്തരവ്. അന്‍പതിനായിരം യുഎഇ ദിര്‍ ഹം (1011485 രൂപ) വരെ പിഴ ചുമത്താന്‍ അറ്റോര്‍ണി ജനറല്‍ ഹമദ് സൈഫ് അല്‍ ഷംസി പുതിയ പുറപ്പെടുവിച്ചു. രാജ്യത്ത് കോറോണവൈറസ് പടരു ന്നത് പരമാവധി കുറക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് പുതിയ ഉത്തരവ്. നിയമലംഘനങ്ങളു ടെ പട്ടികയും യുഎഇ പുതുക്കി.

ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന കോവിഡ് രോഗികള്‍ നിര്‍ദേശം പാലിക്കാതി രുന്നാല്‍ 50000 ദിര്‍ഹം പിഴയായി ഈടാക്കണ മെന്നും പുതിയ ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുണ്ട്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാതിരുന്നാലോ, ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ചികിത്സ സ്വീകരി ക്കാതിരുന്നാലോ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലെ ചികിത്സകള്‍ക്ക് വിധേയമാകാതിരുന്നാലോ പിഴ ചുമത്താമെന്ന് ഉത്തരവില്‍ പറയുന്നു.

സ്വകാര്യ സംവിധാനങ്ങളിലോ വീടുകളിലോ ക്വാറന്റൈന്‍ ലംഘനങ്ങള്‍ക്കും, പ്രതിരോധ മാര്‍ഗങ്ങ ള്‍ പാലിക്കാതിരിക്കുന്നതിനും 50000 ദിര്‍ഹം വരെ പിഴ ഈടാക്കും. ഷോപ്പുകള്‍, പാര്‍ക്കുകള്‍, വിദ്യാ ഭ്യാസ-വാണിജ്യ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയവ അധികൃതരുടെ നിര്‍ദേശം ലംഘിച്ച് തുറ ക്കുന്നവര്‍രില്‍ നിന്നും ഇതേ തുക പിഴയായി ഈടാക്കും. ഹെല്‍ത്ത് അതോറിറ്റിയില്‍ തെറ്റായ വി വരങ്ങള്‍ നല്‍കുക, വിദേശത്ത് നിന്നെത്തുന്ന ആളുകളുടെയോ ജോലിക്കാരുടെയോ വിവരങ്ങള്‍ കൃത്യമായി അധികാരികളെ ബോധിപ്പിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് 20000 ദിര്‍ഹമും (405000 രൂപ) പിഴ ചുമത്തുന്നതാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.