ദുബായ് : കത്തുന്ന ചൂടിന് ഇത്തിരി ആശ്വാസമേകി യുഎഇയിലെ ചില പ്രദേശങ്ങളിൽ ആലിപ്പഴവർഷത്തോടെ വേനൽമഴ. ഇതോടൊപ്പം ചിലയിടങ്ങളിൽ പൊടിക്കാറ്റും വീശുന്നു. ഷാർജ മദാമിലാണ് ഇന്ന് ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടത്. ഷാർജയിലെ മലിഹ, ഖദറ, ഫിലി എന്നിവിടങ്ങളിലും മറ്റ് പ്രദേശങ്ങളിലും മഴ ശക്തമായിരുന്നുവെന്ന് ദേശീയകാലാവസ്ഥാ കേന്ദ്രം (എൻസിഎം) പറഞ്ഞു. ചില കിഴക്കൻ പ്രദേശങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും ഇതോടൊപ്പം ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ എടുക്കണമെന്ന് കാലാവസ്ഥാ വകുപ്പ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇത് ദൃശ്യപരത കുറയാനും കാരണമായേക്കാമെന്നും മുന്നറിയിപ്പിൽ പറഞ്ഞു. യുഎഇയിലെ വേനൽമഴയും മറ്റു കാലാവസ്ഥാ വ്യതിയാനവും പുത്തൻ പ്രതിഭാസമല്ല. കഴിഞ്ഞ രണ്ട് മാസങ്ങളിൽ ചില പ്രദേശങ്ങളിൽ ആലിപ്പഴ വർഷവും ചാറ്റൽ മഴയുമുണ്ടായിരുന്നു. ഇന്ന്(ശനി) യുഎഇ സമയം രാത്രി 8 വരെ സംവഹനപരമായ മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും അധികൃതർമുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയിൽ നിന്നുള്ള മൺസൂൺ ന്യൂനമർദം യുഎഇയിൽ അനുഭവപ്പെടുന്നതായും ഇത് വേനൽ മഴയ്ക്ക് കാരണമാകുന്നുവെന്നും കൂട്ടിച്ചേർത്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.