ന്യൂയോർക്ക്: ഭൂമിയെ ലക്ഷ്യമിട്ട് കൂടുതല്‍ ഛിന്നഗ്രഹങ്ങള്‍ പാഞ്ഞടുക്കുന്നുവെന്ന മുന്നറിയിപ്പുമായി നാസ. ഗവേഷകർ ഇതിന്റെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് എന്നും നാസ വ്യക്തമാക്കി. അടുത്ത ആഴ്ച ഈ അഞ്ച് ഛിന്നഗ്രഹങ്ങളും ഭൂമിയ്ക്ക് തൊട്ടരികിലായി എത്തും.
2020 ആർഎല്‍, 2021 ആർഎ 10, 2012 എസ്‌എക്‌സ് 49, 2016 ആർജെ 20, 2021 ടിജെ എന്നിങ്ങനെ പേര് നല്‍കിയിരിക്കുന്ന ഛിന്നഗ്രഹങ്ങള്‍ ആണ് ഭൂമിയെ ലക്ഷ്യമിട്ട് എത്തുന്നത്. ഓഗസ്റ്റ് 27, സെപ്തംബർ 1 എന്നീ ദിവസങ്ങളില്‍ ആകും ഇവ ഭൂമിയ്ക്ക് സമീപം എത്തുക. ഭൂമിയില്‍ ഇവ പതിയ്ക്കാനുള്ള സാദ്ധ്യതയും ഗവേഷകർ തള്ളിക്കളയുന്നില്ല. അതിനാലാണ് ഇവയുടെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കുന്നത്.
2020 ആർഎല്‍ ആണ് ആദ്യമായി ഭൂമിയ്ക്ക് സമീപം എത്തുക. ഈ മാസം 27 ന് ആകും ഇത് ഭൂമിയ്ക്ക് സമീപം എത്തുക. 110 അടിയുള്ള ഈ ഛിന്നഗ്രഹം ഭൂമിയില്‍ നിന്നും 46 ലക്ഷം കിലോ മീറ്റർ അകലെയായി എത്തും. 92 അടിയുള്ള 2021 ആർഎ 10 ആകും 28 ന് എത്തുക. ഇവ ഭൂമിയില്‍ നിന്നും 26.11 ലക്ഷം കിലോ മീറ്റർ അകലത്തിലൂടെയാകും കടന്നു പോകുക എന്നാണ് നിഗമനം.
2012 എസ്‌എക്‌സ് 49 ഓഗസ്റ്റ് 29 നാകും ഭൂമിയ്ക്ക് സമീപം എത്തുക. ഭൂമിയില്‍ നിന്നും 42.9 ലക്ഷം കില മീറ്റർ അകലെയായി ഇത് കടന്നുപോകും. 2016 ആർജെ 20 ഓഗസ്റ്റ് 30 നും, 2021 ടിജെ സെപ്തംബർ 1നും ഭൂമിയ്ക്ക് സമീപം എത്തും. 2016 ആർജെ 20 ഭൂമിയില്‍ നിന്നും 69.9 ലക്ഷം കിലോ മീറ്റർ അടുത്ത് കൂടിയും, 2021 ടിജെ 63.6 ലക്ഷം കിലോമീറ്റർ അടുത്ത് കൂടിയുമാകും കടന്നുപോകുക.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.