Editorial

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ ; വിസ്മരിക്കരുത് രഘുറാം രാജന്റെ വാക്കുകള്‍

എഡിറ്റോറിയല്‍

 

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ പിശകായിരിക്കുമെന്നാണ് രഘുറാം രാജന്‍

 

2024-25ല്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ മൂല്യം അഞ്ച് ലക്ഷം കോടി ഡോളറാകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നാണ് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറും ധനകാര്യ ശാസ്ത്രജ്ജനുമായ രഘുറാം രാജന്‍ ചൂണ്ടികാട്ടുന്നത്തലകെട്ടുകള്‍ മാത്രം ലക്ഷ്യമാക്കുന്ന ഒരു സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ പലതും യാഥാര്‍ത്ഥ്യവുമായി ഏറെ അകലത്തു നില്‍ക്കുന്നതാണെന്നത് ഒരു വസ്തുതയാണ്. വലിയ പ്രഖ്യാപനങ്ങള്‍ നടത്തുകയും അത് കൈവരിക്കാന്‍ വേണ്ട നടപടികളുടെ കാര്യത്തില്‍ അമ്മാന്തം കാണിക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥക്ക് ഗുണകരമാകില്ല.

2024-25ല്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ മൂല്യം അഞ്ച് ലക്ഷം കോടി ഡോളറാകണമെങ്കില്‍ അതിദ്രുത വളര്‍ച്ചയുടെ പാതയിലേക്ക് നാം തിരിയേണ്ടതുണ്ട്. ഉല്‍പ്പാദന ബന്ധിത ഇന്‍സെന്റീവ് സ്‌കീം പോലുള്ള പദ്ധതികളിലൂടെ ഉല്‍പ്പാദന മേഖലയില്‍ മുന്നോട്ടുപോകാനുള്ള ശ്രമങ്ങളുണ്ടെങ്കിലും സര്‍ക്കാരിന്റെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കുറെക്കൂടി ശക്തമായ സാമ്പത്തിക വികസന ശ്രമങ്ങള്‍ ആവശ്യമാണ്. തൊഴി ലവസരങ്ങള്‍ ഗണ്യമായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് സാധിക്കേണ്ടതുണ്ട്.

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ പിശകായിരിക്കുമെന്നാണ് രഘുറാം രാജന്‍ പറയുന്നത്.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരിക്കെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം എത്രത്തോളമെന്ന് കണ്ടെത്തുന്നതിന് കര്‍ശനമായ ചട്ടങ്ങള്‍ കൊണ്ടുവരികയും ഭഎന്‍പിഎ’ എന്ന പ്രശ്നത്തിന്റെ രാക്ഷസീയത പൊതുസമൂഹത്തിനെ ബോധ്യപ്പെ ടുത്തുകയും ചെയ്ത രഘുറാം രാജന്‍ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണമാണ് അവ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമെന്ന വാദത്തോട് നേരത്തെ തന്നെ വിയോ ജിപ്പ് രേഖപ്പെടുത്തിയിരുന്നു. പതിറ്റാണ്ടുകളായി ബാങ്കുകള്‍ തന്ത്രപരമായി ഒളിപ്പിച്ചുവെച്ച നിഷ്‌ക്രിയ ആസ്തി സംബന്ധിച്ച പ്രശ്നങ്ങളെല്ലാം വലിച്ച് പുറത്തേക്കിടാന്‍ മുന്‍കൈയെടുത്ത രഘുറാം രാജന്‍ പൊതുമേഖലാ ബാങ്കുകളെ രക്ഷിക്കാന്‍ മറ്റ് വഴികള്‍ തേടണമെന്ന വാദമാണ് ഉന്നയിക്കുന്നത്.

ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ സ്വകാര്യവല്‍ക്കരണത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. രണ്ട് പൊതുമേഖലാ ബാങ്കുകളും ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും ഉള്‍പ്പെടെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളാണ് അടുത്ത സാ മ്പത്തിക വര്‍ഷം വിറ്റഴിക്കുന്നത്. അതേസമയം സ്വകാര്യവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്ന 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനാകുമോയെ ന്നത് കണ്ടറിയേണ്ട കാര്യമാണെന്ന് രഘുറാം രാജന്‍ പറയുന്നു.

2019ല്‍ ഐഡിബിഐ ബാങ്കിനെ സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിച്ചെങ്കിലും പൊതുമേഖലാ സ്ഥാപനമായ എല്‍ഐസിയാണ് ഓഹരികള്‍ വാങ്ങിയത്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം തന്നെ ഓഹരികള്‍ വാങ്ങിയതിലൂടെ സ്വകാര്യവല്‍ക്കരണം സാങ്കേതികമായി മാത്രമാണ് നടന്നത്. ഈ പശ്ചാത്തലത്തില്‍ രണ്ട് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം എത്രത്തോളം വിജയകരമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.