ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് പുറപ്പെട്ടു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി അമേരിക്കയിലേക്ക് പുറപ്പെട്ടത്. ഇന്ന് മുതൽ മൂന്ന് ദിവസമാണ് സന്ദർശനം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ലീഡേര്‍സ് ഉച്ചക്കോടിയില്‍ മോദി പങ്കെടുക്കും. ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവയാണ് ക്വാഡ് രാജ്യങ്ങള്‍. ന്യൂയോര്‍ക്കില്‍ വെച്ച് നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയിലെ (യുഎന്‍ജിഎ) ‘ഭാവി ഉച്ചക്കോടി’യിലും അദ്ദേഹം പങ്കെടുക്കും.
മോദിയുടെ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദേശകാര്യ മന്ത്രി രണ്‍ദീര്‍ ജയ്‌സ്വാള്‍ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. അതേസമയം മോദി പുറത്ത് വിട്ട പ്രസ്താവനയില്‍ അമേരിക്കന്‍ യാത്രയുടെ പ്രധാനപ്പെട്ട നാല് അജണ്ടകള്‍ വ്യക്തമാക്കി.
ക്വാഡ് ഉച്ചക്കോടിയില്‍ വെച്ച് ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ, ജപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കുമായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടി സമാന ചിന്താഗതിയുള്ള രാജ്യങ്ങളുടെ പ്രധാന ഗ്രൂപ്പായി ക്വാഡ് മാറിയെന്ന് മോദി പറഞ്ഞു. അടുത്ത വര്‍ഷം ക്വാഡ് ഉച്ചക്കോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും.
അതേസമയം റഷ്യ-യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള തുടര്‍ ചര്‍ച്ചകളും അമേരിക്കന്‍ സന്ദര്‍ശനത്തില്‍ നടക്കും. ബൈഡനുമായി ഇക്കാര്യത്തില്‍ ചര്‍ച്ചയുണ്ടാകുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.