Breaking News

മോഡലുകളുടെ മരണം: ഡിവിആര്‍ നശിപ്പിച്ചതില്‍ ദുരൂഹത,കായലില്‍ അണ്ടര്‍ വാട്ടര്‍ ക്യാമറ ഉപയോഗിച്ച് തെരച്ചില്‍

ഡിജെ പാര്‍ട്ടിയുടെ ഹാര്‍ഡ് ഡിസ്‌ക നശിപ്പിക്കാന്‍ ശ്രമിച്ചതിലൂടെ സംഭവത്തില്‍ ദുരൂഹത യുണ്ടെന്നും ഹോട്ടലിലെ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കിനായി കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ കായലിന്റെ അടിത്തട്ട് കാണാന്‍ പറ്റുന്ന അണ്ടര്‍ വാട്ടര്‍ ക്യാമറ ഉപയോഗി ച്ച് തെരച്ചില്‍ നടത്തുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ കായലില്‍ എറിഞ്ഞ ഹോട്ടലിലെ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കിനായി തെരച്ചില്‍.കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോ ടെ കായലിന്റെ അടിത്തട്ട് കാണാന്‍ പറ്റുന്ന അണ്ടര്‍ വാട്ടര്‍ ക്യാമറ ഉപയോഗിച്ച് തെരച്ചില്‍ നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു.

ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ ഡി.ജെ പാര്‍ട്ടി സംഘടിപ്പിച്ച ഹാളിലെയും രണ്ടു നിലകളിലെയും സിസിടിവി ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്‌ക് കായലില്‍ എറിഞ്ഞതായി ഹോട്ടല്‍ ജീവനക്കാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഡിവിആര്‍ കിട്ടിയാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കും. ഹോട്ടലില്‍ നടന്ന സംഭവങ്ങ ളും അപകടവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കും. എന്തെങ്കിലും സംശയാസ്പദ മായി നടന്നിട്ടുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

കേസിലെ മൂന്നും നാലും പ്രതികളും ഹോട്ടല്‍ ജീവനക്കാരുമായ വിഷ്ണു കുമാര്‍,മെല്‍വിന്‍ എന്നിവര്‍ ചൂ ണ്ടിക്കാട്ടിയ സ്ഥലം പ്രത്യേകം മാര്‍ക്ക് ചെയ്ത് ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസിലെ ആറ് മുങ്ങല്‍ വിദ്ഗ ധര്‍ ഇന്നലെ കായലില്‍ വൈകിട്ട് വരെ തെരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഈ സാഹചര്യത്തി ലാണ് ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനായി ഇന്ന് അണ്ടര്‍ വാട്ടര്‍ ക്യാമറ ഉപയോഗിച്ച് തെരച്ചില്‍ നടത്താന്‍ പൊലിസ് തീരുമാനിച്ചത്.

മോഡലുകളുടെ കാറിനെ പിന്തുടര്‍ന്ന സൈജുവിനെ വീണ്ടും ചോദ്യം ചെയ്യും.ഹോട്ടലിലെ ഡി.ജെ പാര്‍ ട്ടിയില്‍ പങ്കെടുത്ത മുഴുവനാളുകളുടെയും വിവരങ്ങള്‍ ശേഖരിക്കും.വാഹനാപകടത്തില്‍ പ്രാഥമികമാ യി വലിയ ദുരൂഹതകള്‍ സംശയിച്ചിരുന്നില്ല.പിന്നീട് പുറത്തുവന്ന വിവരങ്ങളാണ് നിര്‍ണായകമായത്. ഹാര്‍ഡ് ഡിസ്‌ക നശിപ്പിക്കാന്‍ ശ്രമിച്ചതിലൂടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ഉറപ്പായി. മോഡലുക ളുടെ കാര്‍ ഓടിച്ചിരുന്നു അബ്ദുറഹ്‌മാനെ വീണ്ടും ചോദ്യം ചെയ്യും. അന്വേഷണം അവസാന ഘട്ടത്തിലാ ണെന്നും കമ്മീഷണര്‍ പറഞ്ഞു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.