Home

നഗ്‌നദൃശ്യങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തി,കൊല്ലുമെന്ന് ഭീഷണി; കാമുകിയുടെ പരാതിയില്‍ മുന്‍ മിസ്റ്റര്‍ വേള്‍ഡ് അറസ്റ്റില്‍

അനുവാദമില്ലാതെ യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയതിനും ഒപ്പം താമസിച്ചിരുന്ന യുവതിയെ ആക്രമിച്ചതിനും മുന്‍ മിസ്റ്റര്‍ വേള്‍ഡ് ആര്‍.മണികണ്ഠനെ അറസ്റ്റ് ചെയ്തു

ചെന്നൈ:അനുവാദമില്ലാതെ യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയതിനും ഒപ്പം താമസിച്ചിരുന്ന യു വതിയെ ആക്രമിച്ചതിനും മുന്‍ മിസ്റ്റര്‍ വേള്‍ഡ് ആര്‍.മണികണ്ഠ നെ(29) അറസ്റ്റ് ചെയ്തു.മണികണ്ഠനെതി രെ യുവതി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പം ഒരുവര്‍ഷമായി ഇയാള്‍ ഒന്നിച്ചുതാമസിക്കുക യാണ്. ഇതിനിടെ അനുവാദമില്ലാതെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയെ ന്നും പരസ്ത്രീബന്ധം ചോദ്യം ചെയ്തപ്പോള്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണു യുവതിയുടെ പരാതി. സെലിബ്രിറ്റി കളുടേയും ഉന്നതരുടേയും ഫിസിക്കല്‍ ട്രെയിനര്‍ കൂടിയാണ് മണികണ്ഠന്‍ സ്വന്തമായി ജിം നട ത്തുകയാണ്.

മണികണ്ഠന്റെ ഫോണില്‍ മറ്റു സ്ത്രീകള്‍ക്കൊപ്പമുള്ള വിഡിയോകള്‍ കണ്ടതിന് പിന്നാലെ ഇതേക്കുറിച്ച് ചോദിക്കുകയായിരുന്നു യുവതി. എന്നാല്‍ ഇക്കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നായി രുന്നു ഭീഷണി. ഒടുലില്‍ ഇന്‍സ്റ്റ?ഗ്രാമിലൂടെ യുവതി സംഭവിച്ചകാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു. ഇതിനിടെ യുവതിയുടെ അനുവാദമില്ലാതെ സ്വകാര്യദൃശ്യങ്ങളും പകര്‍ത്തി. ഉപദ്രവിക്കുന്നത് പതിവായ തോടെ, ഇവര്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ നിന്നും യുവതി രക്ഷപെടുകയായിരുന്നു. ഇതിന് പിന്നാലെ യാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് മണികണ്ഠന്റെ അറസ്റ്റ് രേഖപ്പെടു ത്തി.

എന്നാല്‍ യുവതിയുടെ പരാതി കെട്ടിച്ചമച്ചതാണെന്നും, പണം തട്ടാനുള്ള ശ്രമമാണെന്നുമാണ് മണികണ്ഠ ന്റെ ആരോപണം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.