കുവൈത്ത് സിറ്റി : മൂന്നര മാസം നീണ്ട കുവൈത്ത് പൊതുമാപ്പ് 65,000 പേർ പ്രയോജനപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസം നിയമവിധേയമാക്കിയവരും രാജ്യം വിട്ടവരും ഇതിൽപെടും. രാജ്യത്തിന്റെ മാനുഷിക, ധാർമിക നിലപാടുകളുടെ ഭാഗമായി അനുവദിച്ച പൊതുമാപ്പ് നിയമലംഘകരായി കഴിയുന്ന ഒട്ടേറെ പേർക്കു പ്രയോജനം ചെയ്തതായാണ് കരുതുന്നതെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റസിഡൻസി ഡയറക്ടർ ബ്രിഗേഡിയർ യൂസഫ് അൽ അയൂബ് പറഞ്ഞു. പൊതുമാപ്പ് അവസാനിച്ച ശേഷം നിയമലംഘകർക്കായി നടത്തിയ തിരച്ചിലിൽ പിടിയിലായ 4650 പേരെ രേഖകൾ ശരിയാക്കി എത്രയും വേഗം നാടുകടത്തും. ഇങ്ങനെ തിരിച്ചയയ്ക്കുന്നവർക്ക് വീണ്ടും കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിട്ടവർക്ക് തിരിച്ചുവരാൻ തടസ്സമില്ല. നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന ഊർജിതമാക്കി. വിദേശികളെ റിക്രൂട്ട് ചെയ്ത് രാജ്യത്ത് എത്തിച്ച് നിയമലംഘനം നടത്തുന്ന സ്പോൺസർമാർക്ക് എതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.