റിയാദ് : വളരെ കുറഞ്ഞ നിരക്കിൽ സൗദി അറേബ്യയിലെയും യുഎഇയിലെയും വിവിധ സ്ഥലങ്ങളിലേയ്ക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഫ്ലൈനാസ്. സെപ്റ്റംബർ ഒന്നു മുതലാണ് സർവീസ് ആരംഭിക്കുന്നത്. റിയാദ് – ദുബായ് വേൾഡ് സെൻട്രൽ – അൽ മുക്തം രാജ്യാന്തര വിമാനത്താവളം ജിദ്ദ – അബുദാബി, ഷാർജ മദീന – അബുദാബി, ഷാർജ എന്നീ സർവീസുകളാണ് ഫ്ളൈനാസ് നടത്തുന്നത്.
അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് മദീനയിലേയ്ക്ക് 249 ദിർഹം (ഏകദേശം 5000 രൂപ), ദുബായ് വേൾഡ് സെൻട്രൽ നിന്ന് റിയാദിലേയ്ക്ക് 239 ദിർഹം (ഏകദേശം 5000 രൂപ), അബുദാബിയിൽ നിന്ന് ജിദ്ദയിലേയ്ക്ക് 365 ദിർഹം (ഏകദേശം 8000 രൂപ)
എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. 2020ലെ കണക്കുകൾ പ്രകാരം യുഎഇയിൽ നിന്ന് ഏറ്റവും കൂടുതൽ വിമാനങ്ങൾ പുറപ്പെടുന്നത് സൗദി അറേബ്യയിലേക്കാണ്.
രാജ്യാന്തര വിപണിയിൽ 30 ശതമാനമാണ് രാജ്യത്തിന്റെ ഓഹരി. യുഎഇയിലേക്കുള്ള വിമാനങ്ങളുടെ വരവിൽ 14 ശതമാനം വിഹിതവുമായി ഇന്ത്യക്കൊപ്പം സൗദി ഒന്നാം സ്ഥാനത്താണ്. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ അറേബ്യ, ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്ലൈദുബായ്, സൗദി അറേബ്യയുടെ സൗദിയ, യുഎഇയുടെ ഇത്തിഹാദ് എയർവേയ്സ്, എമിറേറ്റ്സ് എയർലൈൻസ് എന്നിവയുൾപ്പെടെ നിരവധി എയർലൈനുകൾ സൗദി അറേബ്യയ്ക്കും യുഎഇക്കും ഇടയിൽ പ്രവർത്തിക്കുന്നുണ്ട്. സെപ്റ്റംബറോടെ യുഎഇയിലെ നാല് പ്രധാന വിമാനത്താവളങ്ങളിൽ സർവീസ് നടത്തുന്ന ഏക സൗദി എയർലൈൻ ആയി ഫ്ലൈനാസ് മാറും. 1,500ലധികം പ്രതിവാര ഫ്ലൈറ്റുകളാണ് എയർലൈനുള്ളത്. 2007ൽ പ്രവർത്തനം ആരംഭിച്ചതിനുശേഷം 78 ദശലക്ഷത്തിലധികം യാത്രക്കാരാണ് ഫ്ലൈനാസിന്റെ സേവനം ഉപയോഗിച്ചത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.