Breaking News

മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ അന്തരിച്ചു; അനുശോചനം അറിയിച്ച് ഭരണാധികാരികൾ

റിയാദ് : സൗദിയുടെ കിഴക്കൻ പ്രവിശ്യയായ അൽ ഷർഖിയയുടെ മുൻ ഗവർണറും അന്തരിച്ച മുൻ സൗദി ഭരണാധികാരി ഫഹദ് രാജാവിന്റെ രണ്ടാമത്തെ മകനുമായ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുല്ലസീസ് അൽ സൗദ് രാജകുമാരൻ അന്തരിച്ചു. സൗദി റോയൽ കോർട്ട് ആണ് മരണവിവരം പുറത്തുവിട്ടത്. 
സൗദി പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് മരണത്തിൽ അനുശോചനം അറിയിച്ചു. രാജ്യത്തിന് മുഹമ്മദ് രാജകുമാരൻ നൽകിയ അതുല്യമായ സംഭാവനകളെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎഇ ഭരണാധികാരികളും മരണത്തിൽ അനുശോചനം അറിയിച്ചു. 1950 ജനനം. സാന്റ ബാർബറയിലെ കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ബിരുദം. പഠനം പൂർത്തിയാക്കി കുറച്ചുനാൾ സ്വകാര്യ മേഖലയിലായിരുന്നു ജോലി. പിന്നീട് ആഭ്യന്തര മന്ത്രിയുടെ അസിസ്റ്റൻറ് ഡപ്യൂട്ടി മന്ത്രിയായി പബ്ലിക് സർവീസിലേക്ക് പ്രവേശിച്ചു. 
1985 ലാണ് കിഴക്കൻ പ്രവിശ്യയുടെ ഗവർണർ ആയി മുഹമ്മദ് രാജകുമാരൻ നിയമിതനായത്. പ്രവിശ്യയുടെ വളർച്ചയിലും വികസനത്തിലും വലിയ പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു. പതിറ്റാണ്ടുകളോളം ഗവർണർ സ്ഥാനത്ത്  തുടർന്ന അദ്ദേഹത്തിന്റെ നയങ്ങൾ മേഖലയുടെ വ്യാവസായിക വളർച്ചയിലും അടിസ്ഥാന സൗകര്യ വികസനങ്ങൾ മെച്ചപ്പെടുത്തുന്നതിലും അത്യാധുനിക ആരോഗ്യ പരിചരണ സേവനങ്ങളുടെയും കാര്യത്തിലും വലിയ വിജയം കണ്ടു. സൗദിയുടെ സാമ്പത്തിക മുന്നേറ്റകാലം കൂടിയായിരുന്നു അത്. യുവജന, വനിതാ ശാക്തീകരണം ഉൾപ്പെടെ അദ്ദേഹത്തിന്റെ സാമൂഹിക സംരംഭങ്ങൾ ജനകീയമായിരുന്നു. കമ്യൂണിറ്റി വികസന പദ്ധതികളും ശ്രദ്ധ ചെലുത്തി.
കമ്യൂണിറ്റി വികസന പദ്ധതികൾ കേന്ദ്രീകരിച്ചുള്ള മുഹമ്മദ് ബിൻ ഫഹദ് ഫൗണ്ടേഷൻ സ്ഥാപിച്ചതും അദ്ദേഹമാണ്. ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന് 2002ൽ  ദുബായ്–യുഎൻ ഇന്റർനാഷനൽ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.