ഇസ്‌ലാമാബാദ് : പാക്കിസ്ഥാന് നൽകുന്ന ധനസഹായം താൽക്കാലികമായി നിർത്തിവയ്ക്കാൻ യുഎസ് ഉത്തരവിട്ടു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു. ഇതോടെ പാക്കിസ്ഥാനിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡെവലപ്മെന്റിന്റെ (യുഎസ്എഐഡി) പല പദ്ധതികളും പൊടുന്നനെ നിർത്തിവച്ചു. സാംസ്കാരിക, പാരമ്പര്യ കേന്ദ്രങ്ങളുടെ സംരക്ഷണവും സുരക്ഷയും കൈകാര്യം ചെയ്യുന്ന അംബാസഡേഴ്സ് ഫണ്ട് ഫോർ കൾച്ചറൽ പ്രിസർവേഷന്റെ (എഎഫ്സിപി) കീഴിൽ വരുന്നവയും നിർത്തിവച്ചു.
പാക്കിസ്ഥാനു നൽകുന്ന വിദേശ സഹായം പുനഃപരിശോധിക്കുന്നതിനു വേണ്ടിയാണ് താൽക്കാലികമായി നിർത്തിവച്ചതെന്നാണ് കറാച്ചിയിലെ യുഎസ് കോൺസുലേറ്റ് വൃത്തങ്ങൾ പറയുന്നത്. ഊർജ മേഖലയിലേക്കുള്ള അഞ്ച് പദ്ധതികളും നിർത്തിവച്ചവയിൽ ഉൾപ്പെടുന്നു. സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഉതകുന്ന പല പദ്ധതികളും നിർത്തലായവയിൽ ഉൾപ്പെടുന്നു.
ആരോഗ്യം, കൃഷി, കന്നുകാലിവളർത്തൽ, ഭക്ഷ്യസുരക്ഷ, പ്രളയം, കാലാവസ്ഥ, വിദ്യാഭ്യാസം, ജനാധിപത്യം, മനുഷ്യാവകാശം, ഭരണനിർവഹണം തുടങ്ങിയവയെ ട്രംപിന്റെ ഉത്തരവ് ബാധിക്കും. അതേസമയം, പാക്കിസ്ഥാന് യുഎസ് എത്ര തുകയാണ് നൽകുന്നതെന്നോ നിർത്തലാക്കിയ പദ്ധതികൾ എത്ര രൂപയുടെ മൂല്യമുള്ളതാണെന്നോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പാക്കിസ്ഥാൻ ഇക്കാര്യത്തെക്കുറിച്ചു പ്രതികരിച്ചിട്ടില്ല.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.