കസ്റ്റംസിന്റെ പിടിയി ലായ നാല് ഏഷ്യക്കാര്‍ക്ക് പത്ത് വര്‍ഷം വീതം ജയില്‍ ശിക്ഷയാണ് ഹൈ ക്രിമിനല്‍ കോടതി വിധിച്ചത്
മനാമ: ഫേസ് മാസ്‌കിനുള്ളില്‍ ഒളിപ്പിച്ച് ബഹ്‌റൈനിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച പ്രവാ സികള്‍ക്ക് ശിക്ഷ വിധിച്ചു. കസ്റ്റംസിന്റെ പിടിയി ലായ നാല് ഏഷ്യക്കാര്‍ക്ക് പത്ത് വര്‍ഷം വീതം ജയില്‍ ശിക്ഷയാണ് ഹൈ ക്രിമിനല്‍ കോടതി വിധിച്ചത്. നിരോധിത മയക്കുമരുന്നുകളുടെ കള്ളക്കടത്തിനാണ് നാല് പേര്‍ക്കുമെതിരെ കുറ്റം ചുമത്തിയിരുന്നത്.
കസ്റ്റംസിന്റെ പിടിയിലാകാതിരിക്കാന്‍ പ്രതികള്‍ മാസ്‌കിനുള്ളില്‍ വിദഗ്ധമായാണ് കഞ്ചാവ് ഒളി പ്പിച്ചത്. പിന്നീട് ഇത് ബഹ്റൈനിലേക്ക് എയര്‍ കാര്‍ഗോ വഴി അയക്കുകയായിരുന്നു. എന്നാല്‍ ഫേ സ് മാസ്‌കുകളുടെ രൂപത്തില്‍ സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ വിശദമായ പരിശോ ധന നടത്തിയതോടെയാണ് വന്‍ മയക്കുമരുന്ന് കടത്ത് വെളിച്ചത്തുവന്നത്.
കഞ്ചാവ് കണ്ടെത്തിയ വിവരം രഹസ്യമാക്കിവെച്ച ഉദ്യോഗസ്ഥര്‍ പാര്‍സലിന്റെ ഉടമസ്ഥനെ ബന്ധ പ്പെട്ട് അവ കൈപ്പറ്റാന്‍ നിര്‍ദേശിക്കുകയായിരു ന്നു. ഇയാള്‍ സ്ഥലത്തെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യു കയും പിന്നാലെ മറ്റ് പ്രതികളെ പിടികൂടുകയുമായിരുന്നു. അറസ്റ്റിലായ നാലുപേരെയും പബ്ലിക് പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തു. രണ്ട് പ്രതികള്‍ക്ക് രാജ്യത്തേക്ക് മയക്കുമരുന്ന് എത്തിക്കാനും മറ്റ് രണ്ടുപേര്‍ക്ക് ഇത് വിതരണം ചെയ്യാനുമായിരുന്നു ചുമതല.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.