Editorial

മാന്ദ്യം വന്നെങ്കിലും പ്രതീക്ഷകള്‍ പൊലിയുന്നില്ല

പ്രവചിച്ചതു തന്നെ സംഭവിച്ചു. ഇന്ത്യ സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക്‌ കടന്നു. തുടര്‍ച്ചയായി രണ്ട്‌ ത്രൈമാസങ്ങള്‍ ജിഡിപി തളര്‍ച്ച നേരിടുന്ന സ്ഥിതിവിശേഷത്തെയാണ്‌ സാങ്കേതികമായി സാമ്പത്തിക മാന്ദ്യം എന്ന്‌ വിശേഷിപ്പിക്കുന്നത്‌. ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തിലെ ഇന്ത്യയുടെ ജിഡിപി 7.5 ശതമാനം തളര്‍ച്ച രേഖപ്പെടുത്തി. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലും ഇന്ത്യ തളര്‍ച്ച നേരിട്ടിരുന്നു.

ത്രൈമാസ അടിസ്ഥാനത്തില്‍ ജിഡിപി വളര്‍ച്ച കണക്കാക്കി തുടങ്ങിയതിനു ശേഷം ആദ്യമായി മാന്ദ്യം എന്ന അവസ്ഥയെ ഇന്ത്യ നേരിടുകയാണ്‌. 23.9 ശതമാനം തളര്‍ച്ച ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ നേരിട്ട സാഹചര്യത്തില്‍ 41 വര്‍ഷത്തിനു ശേഷം ഇന്ത്യ ഒരു സാമ്പത്തിക വര്‍ഷം മുഴുവനായി തളര്‍ച്ച നേരിടുമെന്ന്‌ ഏതാണ്ട്‌ ഉറപ്പായി. ഇതിന്‌ മുമ്പ്‌ 1979ലാണ്‌ നെഗറ്റീവ്‌ ഗ്രോത്ത്‌ രേഖപ്പെടുത്തിയത്‌.

അതേ സമയം റിസര്‍വ്‌ ബാങ്ക്‌ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പ്രവചിച്ച നിലവാരത്തിലുള്ള തളര്‍ച്ചയുണ്ടായില്ല. ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തിലെ ഇന്ത്യയുടെ ജിഡിപി 8.6 ശതമാനം തളര്‍ച്ച നേരിടുമെന്നായിരുന്നു റിസര്‍വ്‌ ബാങ്കിന്റെ നിഗമനം. രണ്ടാം ത്രൈമാസത്തില്‍ ഇന്ത്യയുടെ സാമ്പത്തിക തളര്‍ച്ച 10.7 ശതമാനമാകുമെന്നാണ്‌ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്‌ ആയ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (എസ്‌ബിഐ) വിലയിരുത്തിയിരുന്നത്‌. റിസര്‍വ്‌ ബാങ്കും എസ്‌ബിഐയും നടത്തിയ വിലയിരുത്തല്‍ മറികടക്കുന്ന പ്രകടനം സമ്പദ്‌വ്യവസ്ഥ കാഴ്‌ച വെച്ചു.

ഈ വര്‍ഷം മൊത്തത്തില്‍ 9.5 ശതമാനം തളര്‍ച്ചയുണ്ടാകുമെന്നായിരുന്നു റിസര്‍വ്‌ ബാങ്കിന്റെ പ്രവചനം. അതേ സമയം റേറ്റിംഗ്‌ ഏജന്‍സികളും സാമ്പത്തിക വിദഗ്‌ധരും ഇരട്ടയക്കത്തിലുള്ള തളര്‍ച്ചയാകും രണ്ടാം ത്രൈമാസത്തില്‍ നേരിടാന്‍ പോകുന്നതെന്നാണ്‌ വിലയിരുത്തിയിരുന്നത്‌. പുതിയ സാഹചര്യത്തില്‍ ഇത്‌ പുനപരിശോധിക്കപ്പെടാന്‍ സാധ്യതയുണ്ട്‌. പ്രമുഖ കെയര്‍ റേറ്റിംഗ്‌സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ 7.7-7.9 ശതമാനം തളര്‍ച്ച മാത്രമാണ്‌ പ്രവചിക്കുന്നത്‌.

ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ ഇന്ത്യ നേരിട്ട 23.9 ശതമാനം തളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടാം ത്രൈമാസത്തില്‍ സമ്പദ്‌വ്യവസ്ഥ കരകയറ്റം നടത്തി എന്നു തന്നെ പറയാം. ഉല്‍പ്പാദന മേഖല അപ്രതീക്ഷിതമായി വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്‌തു. ഉല്‍പ്പാദന മേഖല ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലേതിനേക്കാള്‍ ഭേദപ്പെട്ട നിലയിലെത്തിയെന്ന്‌ മാത്രമല്ല, കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടാം ത്രൈമാസവുമായി താരതമ്യം ചെയ്യുമ്പോള്‍ വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്‌തു. ഇത്‌ സമ്പദ്‌വ്യവസ്ഥ അതിവേഗം നടത്തിയ കരകയറ്റത്തിന്റെ സൂചനയാണ്‌.

നികുതി വരുമാനത്തിലെ വര്‍ധനയും സമ്പദ്‌വ്യവസ്ഥയിലെ അനുകൂല മാറ്റത്തിന്റെ സൂചനയാണ്‌. ഒക്‌ടോബറില്‍ 1.05 ലക്ഷം കോടി രൂപയാണ്‌ ജിഎസ്‌ടി വരുമാനം. ഇത്‌ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നികുതി സമാഹരണമാണ്‌. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ സമാഹരിച്ചതിനേക്കാള്‍ പത്ത്‌ ശതമാനം വര്‍ധനയാണ്‌ ഉണ്ടായത്‌. കഴിഞ്ഞ സെപ്‌റ്റംബര്‍ മുതല്‍ സമ്പദ്‌വ്യവസ്ഥ കൈവരിക്കുന്ന അഭിവൃദ്ധിയുടെ സൂചനകളാണ്‌ ലഭിക്കുന്നത്‌.

കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന്‌ ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടായതു കൊണ്ടല്ല ഈ മാറ്റമെന്നതാണ്‌ കൗതുകകരം. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും ഇന്ത്യ അപ്രതീക്ഷിതമായി ഭേദപ്പെട്ട പ്രകടനം കാഴ്‌ച വെച്ചിരുന്നു. കാര്‍ഷിക മേഖല വളര്‍ച്ച കൈവരിച്ചത്‌ രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്നതില്‍ പ്രധാന പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഉപഭോഗാധിഷ്‌ഠിതമായ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തിയായ ഡിമാന്റ്‌ കരുതിയതിനേക്കാള്‍ വേഗത്തില്‍ മെച്ചപ്പെട്ടുവരികയാണ്‌.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.