മസ്കത്ത്: വായനയുടെ നറുമണവുമായെത്തുന്ന മസ്കത്ത് അന്താരാഷ്ട്ര പുസ്തക മേളയിൽ പങ്കെടുക്കുന്നതിന് പ്രസാധകരുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷന് ക്ഷണിച്ച് സംഘാടകർ. മേളയുടെ 29ാമത് പതിപ്പാണ് ഇത്തവണ നടക്കുന്നത്.പുസ്തകമേള ഏപ്രിൽ 23 മുതൽ മേയ് രണ്ടുവരെയാണ് നടക്കുക. രജിസ്ട്രേഷന് ഈ മാസം ഒമ്പതിന് ആരംഭിക്കും. 2025 ജനുവരി ഏഴ് വരെ തുടരും. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന മേളയിൽ അറബി, ഇംഗ്ലീഷ്, ഹിന്ദി, ഉർദു, മലയാളം തുടങ്ങിയ വിവിധ ഭാഷകളിലായി ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് ഒരുക്കുക.
നാടക പ്രദർശനങ്ങൾ, ശിൽപശാലകൾ, ഭാഷ കോർണർ, കുട്ടികളുടെ മ്യൂസിയം കോർണർ, ഗ്രീൻ കോർണർ എന്നിവയുൾപ്പടെ പ്രത്യേക വിഭാഗങ്ങളും ഉണ്ടാകും. ഒമാനിൽനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള പ്രസാധകരും മേളയുടെ ഭാഗമായെത്തും. പുസ്തക മേളയിൽ വടക്കൻ ശർഖിയയാണ് ഇത്തവണത്തെ അതിഥി ഗവർണറേറ്റ്. വടക്കൻ ശർഖിയയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം, ചരിത്ര സ്ഥലങ്ങൾ, നിക്ഷേപ സാധ്യതകൾ, ടൂറിസം ആകർഷണങ്ങൾ എന്നിവ പ്രദർശിപ്പിക്കാൻ അവസരമുണ്ടാകും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.