റിയാദ് : തണുപ്പിനെ മറികടക്കാൻ ഇലക്ട്രിക് ഹീറ്ററുകൾ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പ്. ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ സേഫ്റ്റി നിർദേശങ്ങൾ പാലിക്കുകയും വേണം. കുട്ടികളെ ഹീറ്ററുകളുടെ സമീപത്ത് നിന്ന് അകറ്റി നിർത്താനും ശ്രദ്ധിക്കണം.
അടച്ചിട്ട മുറികളിൽ ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ ശരിയായ വായുസഞ്ചാരം ഉറപ്പാക്കണം. മുറിയിൽ നിന്ന് പുറത്തിറങ്ങുമ്പോഴും ഉറങ്ങുമ്പോഴും ഹീറ്റർ ഓഫ് ചെയ്യാനും മറക്കരുത്. പെട്ടെന്ന് തീ പിടിക്കുന്ന ജനൽ കർട്ടനുകൾ, ഫർണീച്ചറുകൾ എന്നിവയുടെ സമീപത്ത് ഹീറ്ററുകൾ വെയ്ക്കരുതെന്നും അധികൃതർ ഓർമ്മപ്പെടുത്തി. ഭക്ഷണപാനീയങ്ങൾ ചൂടാക്കാനും ഇവ ഉപയോഗിക്കരുത്. തീപിടിത്തം പോലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന ഫോൺ നമ്പറിലും മറ്റ് പ്രദേശങ്ങളിലുള്ളവർ 998 എന്ന നമ്പറിലും സിവിൽ ഡിഫൻസിന്റെ സേവനം തേടണമെന്നും അധികൃതർ നിർദേശിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.