മസ്കത്ത്: ഈ വർഷത്തെ മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേളക്ക് റെക്കോർഡ് ജനപങ്കാളിത്തം. 6 ലക്ഷത്തിലധികം സന്ദർശകർ മേളയിലെത്തി. പത്ത് ദിവസം നീണ്ടുനിന്ന മേളയിൽ 35 രാജ്യങ്ങളിൽ നിന്നായി 674 പ്രസാധകരാണ് പങ്കെടുത്തത്. മേളയുടെ വർധിച്ചുവരുന്ന അന്താരാഷ്ട്ര ശ്രദ്ധയും സാംസ്‌കാരിക പ്രാധാന്യവുമാണ് ഈ വലിയ ജനപങ്കാളിത്തത്തിന് പിന്നിലെന്ന് സംഘാടകർ പറഞ്ഞു. ലോകമെമ്പാടുമുള്ള വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ആളുകളെ ആകർഷിക്കാൻ മേളയ്ക്ക് കഴിഞ്ഞുവെന്നും ഇത് ആഗോള ഇവന്റ് കലണ്ടറിലെ ഒരു പ്രധാന പരിപാടിയായി മാറിക്കഴിഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു. അടുത്ത വർഷത്തെ മേള കൂടുതൽ വിപുലീകരിക്കാനുള്ള തയ്യാറെടുപ്പുകൾ നിലവിൽ ആരംഭിച്ചിട്ടുണ്ട്. പുതിയ സവിശേഷതകളും മികച്ച അനുഭവങ്ങളും ഉൾപ്പെടുത്തി മേളയുടെ ആഗോള പ്രശസ്തി കൂടുതൽ ഉയർത്തുമെന്ന് സംഘാടകർ വാഗ്ദാനം ചെയ്യുന്നു. 6,81,041 തലക്കെട്ടിലുള്ള പുസ്തകങ്ങൾ വിൽപനക്കെത്തി. ഇതിൽ 4,67,413 പുസ്തകങ്ങൾ അറബി തലക്കെട്ടുകളിലുള്ളവയും ബാക്കി 2,13,610 വിദേശ ഭാഷകളിൽ ഉള്ളവയുമാണ്. പുസ്തകോത്സവത്തിൽ എത്തിയ 52,205 പുസ്തകങ്ങൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പുറത്തിറങ്ങിയതാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.