Breaking News

മസ്കത്തിലെ ഇന്ത്യൻ സ്കൂളുകളിൽ പ്രവേശനം ആരംഭിച്ചു; 6504 സീറ്റുകൾ ലഭ്യം

മസ്‌കത്ത് : മസ്‌കത്തിലെയും സമീപ പ്രദേശങ്ങളിലെയും ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അടുത്ത അധ്യയന വർഷത്തെ പ്രവേശന നടപടികൾ ആരംഭിച്ചു. www.indianschoolsoman.com എന്ന വെബ്സൈറ്റിൽ ഫെബ്രുവരി 20 വരെ റജിസ്റ്റർ ചെയ്യാം. 2025 ഏപ്രിൽ ഒന്നിന് മൂന്ന് വയസ്സ് പൂർത്തിയായ കുട്ടികൾക്ക് ബാലവതികയിൽ (പ്രീ സ്കൂൾ) പ്രവേശനത്തിന് അർഹതയുണ്ട്.ഒൻപതാം ക്ലാസ് വരെ ഓൺലൈൻ വഴി പ്രവേശനം നേടാം. റസിഡന്‍റ് വീസയുള്ള ഇന്ത്യക്കാരുടെ മക്കൾക്കാണ് പ്രവേശനം. രേഖകൾ സമർപ്പിക്കുന്നതിനോ ഫീസ് അടയ്ക്കുന്നതിനോ സ്കൂൾ സന്ദർശിക്കേണ്ടതില്ല. ഏഴ് സ്കൂളുകളിലായി 6,504 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. ബാലവതികയിലും കെജി ക്ലാസുകളിലുമാണ് കൂടുതൽ സീറ്റുകൾ. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ അപേക്ഷകരുടെ എണ്ണം ഉയരുമെന്നാണ് പ്രതീക്ഷ.
ഏറ്റവും കൂടുതൽ സീറ്റുകൾ മസ്കത്ത് ഇന്ത്യൻ സ്കൂളിലാണ് ഇവിടെ രാവിലത്തെ ഷിഫ്റ്റില്‍ 1,080 വിദ്യാര്‍ഥികള്‍ക്കും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റില്‍ 400 വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ലഭിക്കും.  ദാർസൈത്ത് ഇന്ത്യൻ സ്കൂളിൽ രാവിലെ 398 ഉം ഉച്ചക്ക് ശേഷം 119 ഉം സീറ്റുകൾ ലഭ്യമാണ്. ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റിൽ ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയാണ് പ്രവേശനം.
വാദി കബീർ (1,205), വാദി കബീർ-ഇന്‍റർനാഷനൽ (811), ഗുബ്ര (426), ഗുബ്ര ഇന്‍റർനാഷനൽ (173), ബൗഷർ (815), മബേല (580), സീബ് (497) എന്നിങ്ങനെയാണ് മറ്റ് സ്കൂളുകളിലെ സീറ്റുകളുടെ എണ്ണം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.