Entertainment

മലയാള സിനിമ ഉപജാപകസംഘങ്ങളുടെ പിടിയില്‍ ; രൂക്ഷ വിമര്‍ശനവുമായി നിര്‍മ്മാതാവും തിരക്കഥാകൃത്തും

മലയാള ചലച്ചിത്രരംഗം ഉപജാപകസംഘങ്ങളുടെ പിടിയിലാണെന്ന് നിര്‍മ്മാതാവ് കെ ടി രാജീവും തിരക്കഥാകൃത്ത് കെ ശ്രീവര്‍മയും. ആര് സിനിമ ചെയ്യണം? ആര് നിര്‍മി ക്കണം? ആര് അഭിനയിക്കണം? എന്നെല്ലാം തീരുമാനിക്കുന്നത് സിനിമയിലെ ചില വ്യ ക്തികളാണ്. അവരെ അനുസരിക്കുന്നവരെ മാത്രമാണ് അവര്‍ നിലനിര്‍ത്തുന്നത്. ഇത് അംഗീകരിക്കാനാവില്ല. സിനിമയെ തകര്‍ക്കാനേ ഇത്തരം കൂട്ടുകെട്ട് കൊണ്ട് കഴിയൂ- ഇരുവരും വ്യക്തമാക്കി

കൊച്ചി: മലയാള ചലച്ചിത്രരംഗം ഉപജാപകസംഘങ്ങളുടെ പിടിയിലാണെന്ന് നിര്‍മ്മാതാവ് കെ ടി രാജീവും തിരക്കഥാകൃത്ത് കെ ശ്രീവര്‍മയും. സിനിമാ മേഖല പൂര്‍ണമാ യും ചില വ്യക്തികളാല്‍ നിയന്ത്രിക്കപ്പെടുകയാണ്. നവാഗതരായ സംവിധായകരും നിര്‍മ്മാതാക്കളും ഇത്തരക്കാരുടെ ഇടപെടല്‍ മൂലം സിനിമാ മേഖലയില്‍ നിന്ന് പുറന്തള്ളപ്പെടുകയാണ്. താരങ്ങളെപ്പോലും നിയ ന്ത്രിക്കുന്നത് ഈ ഉപജാപകസംഘങ്ങളാണ്. ആത്മാര്‍ത്ഥമായി സിനിമയെ സമീപിക്കുകയും നല്ല സിനിമകളുണ്ടാകണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നവാഗതര്‍ക്ക് ഒരു പരി ഗണനയും ലഭിക്കുന്നില്ല.

ഉപജാപകസംഘങ്ങളുടെ വാലാട്ടികളായി നടക്കുന്നവരെ മാത്രമേ സിനിമയില്‍ പരിഗണിക്കുന്നുള്ളൂ വെന്ന് കെ ടി രാജീവും കെ ശ്രീവര്‍മയും പറഞ്ഞു. മലയാള സിനിമയുടെ ഭാവി തന്നെ അവതാളത്തി ലാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ആര് സിനിമ ചെയ്യണം? ആര് നിര്‍മിക്കണം? ആര് അഭിന യിക്കണം? എന്നെല്ലാം തീരുമാനിക്കുന്ന ത് സിനിമയിലെ ചില വ്യക്തികളാണ്. അവരെ അനുസരി ക്കുന്നവരെ മാത്രമാണ് അവര്‍ നിലനിര്‍ത്തുന്നത്. ഇത് അംഗീകരിക്കാനാവില്ല. സിനിമയെ തകര്‍ക്കാ നേ ഇത്തരം കൂട്ടുകെട്ട് കൊണ്ട് കഴിയൂ.

മലയാള സിനിമ ഒരുകാലത്ത് സൗഹൃദ കൂട്ടായ്മയില്‍ നിന്നാണ് പിറവിയെടുത്തിട്ടുള്ളത്. അതിലൂടെ എത്രയോ നല്ല സിനിമകളുണ്ടായി. നവാഗതരായ ഒത്തിരിപേര്‍ സിനിമയുടെ മേഖലകളില്‍ പ്രതിഭ തെളിയിച്ച് പ്രശസ്തരായി മാറി. നല്ല വളക്കൂറുള്ള മണ്ണ് പോലെയായിരുന്നു ഒരുകാലത്ത് മലയാളസി നിമാ രംഗം. ഇപ്പോള്‍ അതെല്ലാം മാറിമറി ഞ്ഞു. ഒരാള്‍ക്കും ഉപജാപകസംഘങ്ങളുടെ അനുമതി തേടാതെ സിനിമയിലേക്ക് കടന്നുവരാന്‍ കഴിയാതെയായി. എല്ലാരുടെയും അഭിപ്രായ സ്വാതന്ത്ര്യം പോലും നഷ്ടപ്പെ ട്ട നിലയിലാണ്. ഒന്നും തുറന്നുപറയാനാവുന്നില്ല. അവസരങ്ങള്‍ നഷ്ടപ്പെടും എന്ന ഭയവും സിനിമയിലെ ഭാവിയും ഓര്‍ത്ത് താരങ്ങള്‍പോലും മൗനം പാലിക്കുകയാണ്. സ്വതന്ത്ര ചി ന്താഗതിയോടെ എല്ലാവര്‍ക്കും സിനിമ ചെയ്യാനുള്ള സാഹചര്യം ഒരുക്കാന്‍ സര്‍ക്കാരും സിനിമാ സംഘടനകളും മുന്നിട്ടിറങ്ങണം- കെ ടി രാജീവും ആര്‍ ശ്രീവര്‍മയും ആവശ്യപ്പെട്ടു.

റിലീസിനൊരുങ്ങുന്ന ‘രണ്ടാം മുഖം ‘എന്ന ചിത്രമാണ് ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രം. മിഴി, ദിനം നോര്‍ത്ത് എന്റ് അപ്പാര്‍ട്ട്‌മെന്റ്‌സ്, ഇരയെ തേടല്‍, ബാല്‍ക്കണി തുടങ്ങിയ ചിത്രങ്ങള്‍ ഇരുവ രും നിര്‍മിക്കുകയും തിരക്കഥ ഒരുക്കുകയും ചെയ്ത സിനിമകളാണ്. നിര്‍മാതാക്കളുടെ സംഘടനയി ലെ പ്രശ്‌നങ്ങളും സംഘടനയുടെ ആസ്ഥാനമന്ദിരം നിര്‍മ്മിച്ചതിലെ സാമ്പത്തിക തിരിമറിയും പുറ ത്തുകൊണ്ടുവന്നത് കെ ടി രാജീവായിരുന്നു. തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് കെ ടി രാജീവിനെ പുറത്താക്കിയിരുന്നു.

പി.ആര്‍.സുമേരന്‍ (പി.ആര്‍.ഒ ഫോണ്‍- 9446190254)

The Gulf Indians

Recent Posts

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

13 hours ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

7 months ago

This website uses cookies.