Home

‘മലയാളി വനിതകള്‍ ചാവേറുകള്‍, മോചനം നല്‍കിയാല്‍ സുരക്ഷാഭീഷണി’ ; രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്

ചാവേര്‍ അക്രമണത്തിന് ഉള്‍പ്പടെ ഇസ്ലാമിക് സ്റ്റേറ്റ് സ്ത്രീകള്‍ക്ക് പരിശീലനം നല്‍കി യിട്ടുണ്ടെന്നും അതിനാല്‍ ഇന്ത്യയിലക്ക് ഇവരെ തിരിച്ചു കൊണ്ടുവരുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സി മറുപടി നല്‍കിയിരിക്കുന്നത്

ന്യൂഡല്‍ഹി : ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന നാല് മലയാളി വനിതകളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതില്‍ കേന്ദ്രത്തിന് താത്പര്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര മതമൗലിക ശക്തികളുമായി യോജിച്ച് പ്രവര്‍ത്തിച്ച ഇവരെ തിരികെ കൊണ്ടുവരുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് സുരക്ഷാ ഏജന്‍ സികളുടെ നിലപാട്. ചാവേര്‍ അക്രമണത്തിന് ഉള്‍പ്പടെ ഇസ്ലാമിക് സ്റ്റേറ്റ് സ്ത്രീകള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇന്ത്യയിലക്ക് ഇവരെ തിരിച്ചു കൊണ്ടുവരുന്നത് സുരക്ഷയ്ക്ക് ഭീഷ ണിയാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സി മറുപടി നല്‍കിയിരിക്കുന്നത്. വിഷയം കോട തിയിലെത്തിയാല്‍ നിയമപരമായി നേരിടാനാണ് സര്‍ക്കാരിന്റെ നീക്കം.

ഐഎസില്‍ ചേര്‍ന്നവരെ തിരികെ കൊണ്ടുവരണമെന്ന് മുന്‍ അംബാസഡര്‍ കെ.പി. ഫാബി യനും ആവശ്യപ്പെട്ടിരുന്നു. ഇവരെ മടക്കികൊണ്ടുവരാതിരിക്കാന്‍ നിയമപരമായി കാരണമി ല്ലെന്നും രാജ്യത്ത് കസ്റ്റഡിയിലിരിക്കും എന്നതിനാല്‍ മറ്റ് ആശങ്കകള്‍ക്ക് അടസ്ഥാന മില്ലെ ന്നുമായിരുന്നു ഫാബിയന്‍ പറഞ്ഞത്.

അഫ്ഗാന്‍ ജയിലിലുള്ള മലയാളികളായ സോണിയ, മെറിന്‍, നിമിഷ ഫാത്തിമ, റഫീല എന്നിവര്‍ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം ഇന്ത്യ വിട്ട് ഐഎസില്‍ ചേരാന്‍ പോയവരാണ്. 2016-17 കാലത്താണ് നാലു പേരും മലയാളികളായ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ആദ്യം ഇറാനിലെത്തിയ സംഘം അവിടെ നിന്നും അഫ്ഗാനിസ്ഥാനിലെ ഖ്വാറേഷ്യന്‍ പ്രവിശ്യയിലെത്തുകയായിരുന്നു.

പിന്നീട് അമേരിക്കന്‍ വ്യോമസേന നടത്തിയ മിസൈലാക്രമണ ത്തില്‍ ഈ നാല് പേരുടേയും ഭര്‍ ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടു.തുടര്‍ച്ചയായ ആക്രമണത്തില്‍ ഐഎസ് ഛിന്നഭിന്നമായതോടെ സ്ത്രീ കളും കുട്ടിക ളുമടക്കം ഐഎസ് കേന്ദ്രങ്ങളിലുണ്ടായിരുന്ന 403 പേര്‍ അഫ്ഗാനിസ്ഥാന്‍ സര്‍ ക്കാരിന് മുന്നില്‍ കീഴടങ്ങി. ഇന്ത്യയടക്കം 13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ സംഘ ത്തിലുണ്ടാ യിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.