Breaking News

മബേല ഇന്ത്യൻ സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

മസ്‌കത്ത് : മബേല ഇന്ത്യൻ സ്‌കൂളിൽ നിർമിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇ-ബ്ലോക്ക് കെട്ടിടം പ്രൗഢമായ ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്യം വിദ്യാർഥികൾക്കായി സമർപ്പിച്ചു.ഡയറക്ടർ ബോർഡ് വൈസ് ചെയർമാനും മബേല സ്‌കൂളിന്‍റെ ഡയറക്ടർ ഇൻ ചാർജുമായ സയ്യിദ് സൽമാൻ, ബോർഡ് ഗ്രീവൻസ് കമ്മിറ്റി ചെയർപേഴ്‌സണും മബേല സ്‌കൂളിന്‍റെ ഡയറക്ടർ ഇൻ ചാർജുമായ കൃഷ്‌ണേന്ദു എസ്, ബോർഡ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഡോ. ഗോകുൽദാസ് വി കെ, സ്‌കൂൾ മാനേജ്‌മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് ഷമീം ഹുസൈൻ, സ്‌കൂൾ മാനേജ്‌മെന്‍റ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അസിസ്റ്റന്‍റ് വൈസ് പ്രിൻസിപ്പൽമാർ, അധ്യാപകർ, ഓഫിസ് ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ശിശുകേന്ദ്രീകൃതമായ പഠന സമീപനങ്ങളുടെ വിപുലമായ സൗകര്യങ്ങൾ സമന്വയിപ്പിച്ചു കൊണ്ടും പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായുള്ള ബാലവാടി ക്ലാസുകൾക്ക് അനുയോജ്യമായ പശ്ചാത്തലവും ഒരുക്കിയുമാണ് കെട്ടിടം രൂപകൽപന ചെയ്തിരിക്കുന്നത്. വിദ്യാർഥികളിൽ അക്കാദമികവും വൈകാരികവും സാമൂഹികവുമായ വികസനം പരിപോഷിപ്പിക്കുന്നതിനും വാഗ്ദാനപ്രദമായ ഭാവിക്കായി അവരെ സജ്ജമാക്കുന്നതിനുമുള്ള മബേല സ്‌കൂളിന്‍റെ മാതൃകാ പ്രവർത്തനത്തെ ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികൾ പ്രശംസിച്ചു.
വിദ്യാർഥികളെ പ്രചോദിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി പുതിയ കെട്ടിടം ഉപയോഗപ്പെടുത്താൻ കഴിയട്ടെ എന്ന് ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്യം ഉദ്ഘാടന പ്രസംഗത്തിൽ ആശംസിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.