തൃപ്പൂണിത്തറയില്‍ മത്സരിച്ച എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഡോ. കെ.എസ് രാധാകൃഷ്ണനാണ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്. ബി.ജെ.പി വോട്ടുനേടിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ബാബു വിജയിച്ചതെന്നാണ് രാധാകൃഷ്ണന്റെ ആരോപണം
കൊച്ചി : നിയമ സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുകുറഞ്ഞതിനെ ചൊല്ലി ബിജെപിയില്‍ തര്‍ക്കം രൂക്ഷമായി. തൃപ്പൂണിത്തറയില്‍ മത്സരിച്ച എന്‍.ഡി.എ സ്ഥാനാ ര്‍ത്ഥി ഡോ. കെ.എസ് രാധാകൃഷ്ണനാണ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്. ബി.ജെ.പി വോട്ടുനേടിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ബാബു വിജയിച്ചതെന്നാണ് രാധാ കൃഷ്ണന്റെ ആരോപണം. കൂട്ടത്തോടെയാണ് ബി.ജെ.പിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയതെന്നും കഴിഞ്ഞ തവണയില്‍ നിന്നും ബി.ജെ.പി വോട്ടുകള്‍ ഗണ്യമായി കുറഞ്ഞെന്നും കെഎസ് രാധാകൃഷ്ണന്‍ പറഞ്ഞു.
ബിജെപിക്ക് കുറഞ്ഞ വോട്ടുകളാണ് കെ ബാബുവിന് ഇത്തവണ കൂടിയത്. ഇതിനെല്ലാം മറുപടി പറയേണ്ട ബാധ്യത ബിജെപി നേതൃത്വത്തി നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃപ്പുണത്തുറയില്‍ ഉള്‍പ്പെടെ വോട്ട് കുറയാന്‍ ഇടയാക്കിയത് യുഡിഎഫും ബിജെപിയും നടത്തിയത് വോട്ടുകച്ചവട മാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് മീറ്റ് ദി പ്രസില്‍ ആരോപിച്ചിരുന്നു.
ജില്ലയിലെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് കഴിഞ്ഞ തവണ പിടിച്ച വോട്ട് പിടിക്കാനായില്ല. തൃപ്പൂണിത്തുറയില്‍ 6087 വോട്ടുകളാണ് 2016നെ അപേക്ഷിച്ച് കുറവ് രേഖപ്പെ ടു ത്തിയത്. ഇത് കോണ്‍ഗ്രസ് പാളയത്തിലേക്ക് എത്തിയതോടെ എം സ്വരാജിന്റെ പരാജയത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. എറണാകുളം ജില്ലയില്‍ 2016നെ അപേക്ഷിച്ച് 75000 ത്തോളം വോട്ടുകളുടെ കുറവാണ് ആകെ രേഖപ്പെടുത്തിയത്.
മധ്യകേരളത്തില്‍ നേട്ടമുണ്ടാക്കുമെന്ന് കരുതിയ മണ്ഡലങ്ങളിലടക്കം ഇത്തവണ എന്‍ഡിഎ സഖ്യം നേരിട്ടത് വന്‍ തിരിച്ചടി. 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ഷെയറില്‍ ഉണ്ടാക്കിയ വര്‍ധനവ് കുത്തനെ താഴേക്ക് പോയി. തൃശൂര്‍ മുതല്‍ ആലപ്പുഴ വരെയുള്ള അമ്പത് മണ്ഡലങ്ങളി ലായി 2,84,611 വോട്ടുകളാണ് എന്‍ഡിഎക്ക് കുറഞ്ഞത്. ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് എല്ലാ സീറ്റുകളും വോട്ട് ഷെയര്‍ കുറഞ്ഞ കോട്ടയ ത്താണ്. കോട്ടയം ജില്ലയില്‍ മാത്രം 93268 വോട്ടുക ളുടെ ഇടിവ് രേഖപ്പെടുത്തി. ജോസ് കെ മാണി പരാജയപ്പെട്ട പാലായില്‍ മാത്രം 13952 വോട്ടുകളുടെ കുറവാണ് ബിജെപി സഖ്യത്തിനുണ്ടായത്.
വൈക്കം, ഏറ്റുമാനൂര്‍ ,കോട്ടയം സീറ്റുകളിലും വന്‍ തിരിച്ചടി നേരിട്ടു. പിസി ജോര്‍ജിന്റെ മത്സരം കൊണ്ട് ശ്രദ്ധേയമായ പൂഞ്ഞാറില്‍ 2965 വോട്ടുകള്‍ മാത്രമാണ് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ആകെ ലഭിച്ചത്. എറണാകുളം ജില്ലയില്‍ വൈപ്പിന്‍ ഒഴികെയുള്ള എല്ലാ സീറ്റുകളിലും എന്‍ഡിഎ സഖ്യം പിന്നോട്ടടിച്ചു. വൈപ്പിനില്‍ 3489 വോട്ടുകളാണ് 2016 നിയമ സഭ തെരഞ്ഞെടുപ്പിലേക്കാള്‍ വര്‍ധിച്ചത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.