വെബ് ഡെസ്ക്ക്
കൊച്ചി: രാജ്യത്തെ മത്സ്യോൽപ്പാദനം 2024 -25 ൽ 220 ലക്ഷം മെട്രിക് ടണ്ണായി വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കി. പദ്ധതിയിലൂടെ കയറ്റുമതി വരുമാനം ഒരു ലക്ഷം കോടി രൂപയായി വർധിക്കും. പ്രത്യക്ഷമായും പരോക്ഷമായും 55 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. കേരളത്തിലെ മത്സ്യമേഖലക്കും പദ്ധതി പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന (പി.എം.എം.എസ്.വൈ.) എന്ന പേരിലാണ് പദ്ധതി തയ്യാറാക്കിയത്. നിലവിലെ (2018 -19) 137.58 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 9 ശതമാനം വാർഷിക വളർച്ച കൈവരിച്ച് ലക്ഷ്യം നേടാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര മത്സ്യ, മൃഗസംരക്ഷണ, ക്ഷീര വകുപ്പ് മന്ത്രി ഗിരിരാജ് സിംഗാണ് പദ്ധതി പ്രഖ്യാപിച്ചത്.
മത്സ്യബന്ധന യാനങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ പദ്ധതിയിലൂടെ ആദ്യമായി നിലവിൽ വരും. 2020 – 21 സാമ്പത്തിക വർഷം മുതൽ 2024 -25 സാമ്പത്തിക വർഷം വരെ അഞ്ച് വർഷത്തേക്ക് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പദ്ധതി നടപ്പാക്കും. ആകെ 20,050 കോടി രൂപയാണ് പദ്ധതി ചെലവ്. 9,407 കോടി രൂപ കേന്ദ്രവും 4,880 കോടി രൂപ സംസ്ഥാനങ്ങളും 5,763 കോടി രൂപ ഗുണഭോക്താക്കളും വഹിക്കാനാണ് ധാരണ.
വിപണനശൃംഖല അധുനികമാക്കും
മത്സ്യബന്ധന അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവിന്റെ 42 ശതമാനം വിനിയോഗിക്കും. മത്സ്യം പിടിച്ചശേഷമുണ്ടാകുന്ന പലവിധത്തിലുള്ള നഷ്ടങ്ങൾ നിലവിലെ 25 ൽ നിന്ന് 10 ശതമാനമാക്കി കുറക്കും. ഇതിനായി വിപണന ശൃംഖല ആധുനികവൽക്കരിക്കും. ‘സ്വത് സാഗർ’ പദ്ധതിയിലൂടെ മത്സ്യബന്ധന യാനങ്ങൾക്കുള്ള ഇൻഷുറൻസ് കവറേജ്, ഇലക്ട്രോണിക് വ്യാപാരം, വിഭവ സർവ്വേ, ഐ.ടി. അധിഷ്ഠിത ദേശീയ ഡാറ്റാബോസ് രൂപീകരണം എന്നിവയും ലക്ഷ്യമിടുന്നു.
മത്സ്യകർഷകർക്ക് സംഘങ്ങൾ
സാഗർമിത്ര പദ്ധതിയിലൂടെ മത്സ്യകർഷക ഉൽപ്പാദക സംഘങ്ങൾ രൂപീകരിക്കും. തീരദേശ മത്സ്യഗ്രാമങ്ങളിൽ 3477 സാഗർമിത്ര സംഘങ്ങൾ രൂപീകരിച്ച് യുവാക്കളെ മത്സ്യബന്ധന മേഖലയിലേയ്ക്ക് കൂടുതൽ ആകർഷിക്കും. സ്വകാര്യ മേഖലയിൽ കൂടുതൽ ഫിഷറീസ് എക്സ്റ്റൻഷൻ സർവ്വീസ് സെന്ററുകൾ ആരംഭിച്ചു പ്രൊഫഷണൽ വൈദഗ്ധ്യമുള്ള യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
അക്വാകൾച്ചർ വർദ്ധിപ്പിക്കും
ദേശീയതലത്തിൽ അക്വാകൾച്ചർ ഉൽപ്പാദനം നിലവിലെ ശരാശരിയായ ഹെക്ടറിന് 3 ടൺ എന്നതിൽ നിന്ന് 5 ടണ്ണിലേക്ക് ഉയർത്താൻ പദ്ധതി സഹായിക്കുമെന്ന് ഫിഷറീസ് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഗുണനിലവാരമുള്ള മത്സ്യയിനങ്ങൾ, ജനിതക ഗുണമേന്മ വർധിപ്പിക്കൽ, മറ്റു മത്സ്യ ആരോഗ്യസംരക്ഷണ നടപടികൾ എന്നിവയിലൂടെ ഇത് സാധ്യമാകും.
കയറ്റുമതിക്ക് ഊന്നൽ
ആഗോള മത്സ്യോത്സപ്പാദനത്തിന്റെ 7.73 ശതമാനമുള്ള ഇന്ത്യയുടെ കയറ്റുമതി വരുമാനം (2018-19) 46,589 കോടി രൂപയാണ്. അന്താരാഷ്ട്രതലത്തിൽ നിലവിൽ അക്വാകൾച്ചറിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനവും മത്സ്യക്കയറ്റുമതിയിൽ നാലാം സ്ഥാനവുമാണുള്ളത്. കയറ്റുമതിയിലും, അക്വാകൾച്ചറിലും ഒന്നാമതെത്താൻ ഇന്ത്യക്ക് കഴിവുണ്ടന്ന് അധികൃതർ പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.